HOME
DETAILS

മൃഗാശുപത്രി അടഞ്ഞുതന്നെ: പ്രതിഷേധവുമായി കര്‍ഷകര്‍

  
backup
January 30 2017 | 06:01 AM

%e0%b4%ae%e0%b5%83%e0%b4%97%e0%b4%be%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%85%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86

അരീക്കോട്: ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലെ കല്ലരട്ടിക്കല്‍ ഗവ. മൃഗാശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് മൂന്നുമാസമായി. ചൂളാട്ടിപ്പാറ ക്ഷീരോല്‍പാദക സഹകരസംഘത്തിനു കീഴിലുള്ള 500 ഓളം കര്‍ഷകരാണ് മൃഗാശുപത്രിയില്‍ നിന്നാവശ്യമായ സേവനം ലഭിക്കാത്തത് മൂലം പ്രയാസമനുഭവിക്കുന്നത്. ഏറനാട് മണ്ഡലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കര്‍ഷകരുള്ള പഞ്ചായത്താണ് ഊര്‍ങ്ങാട്ടിരി. ആവശ്യമായ ഡോക്ടറില്ലാത്തതാണ് ആശുപത്രി പ്രവര്‍ത്തന രഹിതമാവാന്‍ കാരണമെന്ന് പ്രദേശത്തെ കര്‍ഷകര്‍ പറയുന്നു. നിലവില്‍ ആശുപത്രിയില്‍ മൃഗങ്ങളെ ചികില്‍സിക്കേണ്ട ഡോക്ടര്‍ ഇവിടെ നിന്ന് സ്ഥലം മാറി പോവാനുള്ള ഒരുക്കത്തിലാണ്. ഇദ്ദേഹത്തിന് സ്ഥലം മാറ്റത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചതായും പകരമായി കല്ലരട്ടിക്കലിലേക്ക് ആരേയും ലഭിച്ചിട്ടില്ലെന്നും ക്ഷീര കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അത്യാവശ്യ ഘട്ടങ്ങളില്‍ ഫോണ്‍ വിളിച്ചാല്‍ പോലും ഡോക്ടര്‍മാര്‍ സഹായിക്കുന്നില്ല.
ഭൂമിയും ആഭരണങ്ങളും വിറ്റ് ഉപജീവനത്തിനു വളര്‍ത്തു മൃഗങ്ങളെ വാങ്ങിയവര്‍ക്ക് ഡോക്ടറുടെ അഭാവം മൂലം വലിയ തോതിലുള്ള സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വരുന്നത്. ഊര്‍ങ്ങാട്ടീരി പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ട വകുപ്പും ഇവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപമാണുയരുന്നത്. എത്രയും പെട്ടെന്ന് ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ച് ആശുപത്രി തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ക്ഷീരോല്‍പാദക സഹകരണ സംഘം നിവേദനം സമര്‍പ്പിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago