കച്ചവടം കുറഞ്ഞു; കച്ചവടക്കാര്‍ക്ക് പത്തു ദിവസത്തെ വാടക ഇളവു ചെയ്തു
നിലമ്പൂര്‍: വ്യാപാര മാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയും മൂലം ദുരിതത്തിലായ നിലമ്പൂര്‍ പുതിയ ബസ്സ്റ്റാന്റിലെ കച്ചവടക്കാര്‍ക്ക് കെട്ടിട ഉടമ പത്തുദിവസത്തെ വാടക ഇളവ് അനുവദിച്ചു. ഫെബ്രുവരി വരെയാണ് കെട്ടിട ഉടമ വാടക ഇളവ് നല്‍കിയിരിക്കുന്നത്. കച്ചവടം കുറഞ്ഞതോടെ മുറി ഒഴിയാന്‍ തുടങ്ങിയിരുന്നു. അഞ്ചു ലക്ഷം രൂപ അഡ്വാന്‍സും പ്രതിദിനം 500രൂപ വാടകയും നല്കി സ്വന്തമാക്കിയ റൂമുകളില്‍ കച്ചവടം ഇല്ലാത്തതാണ് വ്യാപാരികളെ കുഴക്കുന്നത്. സ്റ്റാന്റിനുള്ളിലെ 40ഓളം കച്ചവടക്കാരാണ് പ്രതിസന്ധി നേരിടുന്നത്.
പഴയസ്റ്റാന്റില്‍ രാത്രി എട്ടുവരെ ബസ് നിര്‍ത്തില്ലെന്ന തീരുമാനം വന്നതോടെയാണ് കച്ചവടക്കാര്‍ പുതിയ സ്റ്റാന്റില്‍ റൂമുകള്‍ സ്വന്തമാക്കിയത്. എന്നാല്‍ നിലവില്‍ പുതിയ ബസ്റ്റാന്റിലും പഴയ ബസ്റ്റാന്റിലും ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി പോകുന്നതിനാല്‍ പുതിയ സ്റ്റാന്റിലേക്കെത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.
പ്രതിദിനം 500 രൂപയാണ് മുറി ഒന്നിന് വാടക ഇനത്തില്‍ കെട്ടിട ഉടമ വാങ്ങിയിരുന്നത്. വാടക കുറക്കാനാവില്ലെന്നും എന്നാല്‍ ദിവങ്ങളില്‍ ഇളവ് അനുവദിക്കാമെന്നുമാണ് കെട്ടിട ഉടമയുടെ ഉറപ്പ്. ഇത് പ്രകാരം ഡിസംബര്‍ മാസത്തില്‍ 15 ദിവസവും ജനുവരി ഫെബ്രുവരി മാസങ്ങളില്‍ 10 ദിവസവും കട ഉടമകള്‍ വാടക നല്‍കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."