HOME
DETAILS

പഞ്ചാബില്‍ ത്രികോണ മത്സരം; അകാലിദള്‍-ബി.ജെ.പി സഖ്യത്തിന് അടിത്തറയിളകുന്നു

  
backup
January 30 2017 | 19:01 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8b%e0%b4%a3-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0

ചണ്ഡീഗഡ്: ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ മത്സര രംഗം പ്രവചനാതീതമാണ്. ഭരണകക്ഷിയായ അകാലിദള്‍-ബി.ജെ.പി കൂട്ടുകെട്ടിനുപുറമെ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ചേര്‍ന്നതോടെ സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നത്. പട്യാലയിലെ മഹാരാജാവായ അമരീന്ദര്‍ സിങിനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്ന മാര്‍ച്ച് 11ന് തന്നെയാണ് അമരിന്ദറിന്റെ 75ാം പിറന്നാളും. ഫലം ഇരട്ടിമധുരം നല്‍കുന്നതായിരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്.

അതേസമയം ഡല്‍ഹിയില്‍ നിന്നും പഞ്ചാബിലേക്കുകൂടി എത്തിയ ആംആദ്മി ശക്തമായ മത്സരമാണ് സംസ്ഥാനത്ത് കാഴ്ചവയ്ക്കുന്നത്. വിദേശത്തുള്ള പഞ്ചാബികള്‍ ആപ്പിന് വേണ്ടി സംസ്ഥാനത്ത് എത്തി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായത് മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ക്കുതന്നെ ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരെയും ഞെട്ടിച്ച് നാല് സീറ്റുകള്‍ കരസ്ഥമാക്കിയതും ആപ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ധനകാര്യ മന്ത്രിയായിരുന്ന പി.ചിദംബരത്തിനുനേരെ ഷൂ എറിഞ്ഞ പത്രപ്രവര്‍ത്തകനായ ജര്‍ണയില്‍ സിങാണ് മുഖ്യമന്ത്രിയുടെ മണ്ഡലമായ ലാംബിയില്‍ മത്സരിക്കുന്ന എ.എ.പിയുടെ മിന്നും താരം.

പഞ്ചാബ് ഇതാദ്യമായിട്ടാണ് ത്രികോണ മത്സരത്തിന് വേദിയാകുന്നത്. എന്നാല്‍ മുമ്പെങ്ങുമില്ലാത്ത വിധം സംസ്ഥാനത്ത് രൂക്ഷമായിട്ടുള്ള ഭരണവിരുദ്ധ വികാരം സഖ്യകക്ഷികളായ അകാലിദള്‍-ബി.ജെ.പി പാര്‍ട്ടികളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഈ സര്‍ക്കാറിന്റെ തുടര്‍ച്ചയായ 10 വര്‍ഷത്തെ ഭരണത്തില്‍ സംസ്ഥാനത്ത് തലപൊക്കുന്ന ഖലിസ്ഥാനി തീവ്രവാദം അഴിമതി ആരോപണം, മയക്കുമരുന്ന് കടത്ത് എന്നിവ വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളത്. മോദി മാജിക്കിനൊന്നും ഈ വെല്ലുവിളിയെ തടയാന്‍ കഴിയില്ലെന്നാണ് പലയിടത്തും അവര്‍ തിരിച്ചറിഞ്ഞത്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ മോദി എത്തിയിട്ടുപോലും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ കുറഞ്ഞതും ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ നോട്ട് നിരോധനവും മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ നീക്കവും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍പോലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ഇത് പഞ്ചാബ് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയ്ക്ക് ഇടയാക്കുമെന്നുതന്നെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുക്കാന്‍ കോണ്‍ഗ്രസും എ.എ.പിയും രംഗത്തിറങ്ങിയതും അകാലി-ബി.ജെ.പി സഖ്യത്തിന്റെ അടിത്തറയിളകാന്‍ കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് അമരീന്ദറിന്റെ തലയിലുള്ളത്. ഇനിയൊരു മത്സരത്തിനും താനുണ്ടാകില്ലെന്ന് പറഞ്ഞ് മത്സര രംഗത്തിറങ്ങിയ അദ്ദേഹം പത്രിക നല്‍കിയ രണ്ട് മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തുന്നതിനുപുറമെ സംസ്ഥാനത്തെല്ലായിടത്തും പ്രചാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ നവജ്യോത് സിങ് സിദ്ദുവിന്റെ രംഗപ്രവേശനവും കോണ്‍ഗ്രസിന് ആവേശം പകര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ നേരത്തെ തന്നെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തത് ചിട്ടയായ പ്രവര്‍ത്തനത്തിന് സാഹചര്യമൊരുക്കിയിട്ടുണ്ട്.

അകാലിദള്‍-ബി.ജെ.പി സഖ്യത്തിന്റെ മുഖം മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലാണെങ്കിലും ഉപ മുഖ്യമന്ത്രിയും മകനുമായ സുഖ്ബിര്‍ സിങ് ബാദലാണ് എല്ലാം നിയന്ത്രിക്കുന്നത്. തങ്ങള്‍ക്കെതിരായ ഭരണ വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിനും എ.എ.പിക്കും വിഭജിക്കപ്പെടുമ്പോള്‍ അനുകൂലമാകുന്നത് തങ്ങള്‍ക്കു തന്നെയെന്നാണ് തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് വിദഗ്ധന്‍ എന്നറിയപ്പെടുന്ന സുഖ്ബീര്‍ സിങ് കണക്കുകൂട്ടുന്നത്.

പരമ്പരാഗത ജാട്ട് വോട്ടുകളില്‍ കണ്ണുനട്ടാണ് അകാലിദള്‍ നീക്കം നടത്തുന്നത്. ബി.ജെ.പിയാകട്ടെ നഗര കേന്ദ്രീകൃതമായ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാകുമെന്നും വിലയിരുത്തുന്നു. അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ പലതും തിരിച്ചടിയാകുമെന്ന് അകാലിദള്‍ നേതാക്കള്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. 117 നിയമസഭാ മണ്ഡലങ്ങളുള്ള പഞ്ചാബില്‍ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസ് വച്ചുപുലര്‍ത്തുന്നത്. ഇതിനിടയില്‍ ഒരു കാലത്ത് ശക്തിപ്രകടിപ്പിച്ചിരുന്ന ബി.എസ്.പിയും ഇത്തവണയും മത്സര രംഗത്തുണ്ട്. സിഖ് സാമുദായിക സംഘടനകളില്‍ പലതും ഇതുവരെ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. ഇവരുടെ വോട്ടുകള്‍ ആര്‍ക്കെന്നതു സംബന്ധിച്ച ആശങ്കകളും രാഷ്ട്രീയ പാര്‍ട്ടികളെ അസ്വസ്ഥമാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  13 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago