യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം
ഫറോക്ക്: അസ്്‌ലമിന്റെ മാതാവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കാത്തതില്‍ സമരം ചെയ്ത യൂത്ത്‌ലീഗ് നതാക്കളെ പൊലിസ് അന്യായമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്തതിലും ഫറോക്ക് മേഖലയില്‍ വ്യാപക പ്രതിഷേധം. ഫറോക്കില്‍ നടന്ന പ്രതിഷേധ പ്രകടനം മണ്ഡലം സെക്രട്ടറി വാഹിദ് കല്ലംപാറ, മുനിസിപ്പല്‍ പ്രസിഡന്റ് ഷംസീര്‍ പാണ്ടികശാല, സെക്രട്ടറി റഹൂഫ് പുറ്റെക്കാട്, ഷമീം കരുവന്‍തിരുത്തി, ജാസിര്‍ പാറാളി, സഹീര്‍.പി.കെ, കൗണ്‍സിലര്‍ എം.ബാക്കിര്‍, ഷെരീഫ് മുതുവാട്ടുപാറ നേതൃത്വം നല്‍കി.
ചെറുവണ്ണൂരില്‍ നടന്ന പ്രകടനത്തിനു മണ്ഡലം പ്രസിഡന്റ് ശിഹാബ് നല്ലളം, പാലോറ തന്‍സി, സെക്രട്ടറി അന്‍വര്‍ നല്ലളം, ഷാഹുല്‍ ഹമീദ്, മുജീബ് റഹ്മാന്‍, റിഷാല്‍ ബാബു, ലായിക്.പി.ടി നസീഫ് ചെറുവണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു. രാമനാട്ടുകരയില്‍ നടന്ന പ്രകടനത്തിനു മുനിസിപ്പല്‍ പ്രസിഡന്റ് കളളിയില്‍ റഫീഖ്, സെക്രട്ടറി മഹസൂം, റഷീദ്.പി, ജലീല്‍.പി, അനീസ് തോട്ടുങ്ങല്‍, മുജീബ്.കെ.കെ, നാസര്‍.പി, നൗഫല്‍.വി.പി എന്നിവര്‍ നേതൃത്വം നല്‍കി. ബേപ്പൂരില്‍ ഷഫീഖ് അരക്കിണര്‍, മുജീബ് ബേപ്പൂര്‍, സലാം.എ, നൗഷാദ് വാട്ടര്‍ടാങ്ക്, അര്‍ഷാദ് കനാല്‍, ഇസ്മായില്‍.യു, നൗഷാദ് കല്ലിങ്ങല്‍, ശിഹാബ് തവളക്കുളം ഷൗക്കത്ത് ബേപ്പൂര്‍, ഫിറോസ് മാത്തോട്ടം എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."