കെ.എസ്.ആര്.ടി.സി സര്‍വിസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം
കൊടുവള്ളിഃ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ഥാടക കേന്ദ്രങ്ങളിലൊന്നായ മടവൂര്‍ സി.എം മഖാം വഴി നരിക്കുനിയിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസ് സര്‍വിസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പതിനായിരത്തില്‍ താഴെ പ്രതിദിന വരുമാനമുള്ള സര്‍വിസുകള്‍ നിര്‍ത്തലാക്കി ലാഭകരമായ റോഡുകളില്‍ ഓടിക്കണമെന്ന കെ.എസ്.ആര്.ടി.സി എം.ഡിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മടവൂര്‍-നരിക്കുനി റൂട്ട് വഴിയുള്ള 17 ഓളം ട്രിപ്പുകള്‍ നിര്‍ത്തലാക്കാന്‍ നീക്കംനടക്കുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ സര്‍വിസ് നിര്‍ത്തലാക്കുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിച്ച വിവരം. 2004 മുതല്‍ വിവിധ കാലയളവില്‍ എം.എല്‍.എമാരായിരുന്ന സി മമ്മൂട്ടി, പി.ടി.എ റഹീം, വി.എം ഉമ്മര്‍ മാസ്റ്റര്‍ എന്നിവരുടെ ശ്രമഫലമായാണ് കേരളത്തിനകത്തും പുറത്തുനിന്നും നിരവധി പേര് ദിനംപ്രതി സിയാറത്തിനെത്തുന്ന സി.എം.മഖാം വഴി 17 ട്രിപ്പുകള്‍ ആരംഭിച്ചത്.
പതിനായിരം രൂപക്ക് മുകളില്‍ വരുമാനമുണ്ടണ്ടായിരുന്നത് ഷെഡ്യൂളുകള്‍ അടിക്കടി വെട്ടിക്കുറച്ചത് മൂലമാണ് വരുമാനം കുറയാന്‍ കാരണമായതെന്നും നാട്ടുകാര്‍ ആരോപിച്ചു. വരുമാനം കുറഞ്ഞെന്ന് വരുത്തിത്തീര്‍ത്ത് സി.എം.മഖാം-നരിക്കുനി റൂട്ടില്‍ കെ.എസ്.ആര്.ടി.സി സര്‍വിസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ ആരാമ്പ്രം ബസ് പാസഞ്ചേഴ്സ് അസോസിയേഷന്, മടവൂര്‍ മേഖല കെ.എസ്.ആര്.ടി.സി ബസ് സംരക്ഷണ സമിതി സംയുക്ത യോഗം പ്രതിഷേധിച്ചു. പ്രശ്നം മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പെടുത്താനും യോഗം തീരുമാനിച്ചു. എന്‍.ഖാദര്‍ മാസ്റ്റര്‍ അധ്യക്ഷനായി. കെ.ബഷീര്‍ സ്വാഗതവം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."