ഇരുളടഞ്ഞ കാലത്ത് വെളിച്ചം സ്വപ്‌നം കാണണം: എം. മുകുന്ദന്‍
കോഴിക്കോട്: ഇരുളടഞ്ഞ കാലത്ത് വെളിച്ചം സ്വപ്‌നം കാണണമെന്നും അങ്ങനെയെങ്കില്‍ ആ വെളിച്ചം ലോകം മുഴുവന്‍ പരക്കുമെന്നും സാഹിത്യകാരന്‍ എം.മുകുന്ദന്‍. വെല്ലുവിളികള്‍ നിറഞ്ഞ ഇരുളടഞ്ഞ ലോകമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ അനന്തമൂര്‍ത്തി പുരസ്‌കാരം കെ. സച്ചിദാനന്ദന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലീം അഭയാര്‍ഥികള്‍ക്കെതിരേ ട്രംപ് സ്വീകരിച്ചിട്ടുള്ള സമീപനം ചരിത്രപരമായ വിധ്വംസന പ്രവര്‍ത്തനമാണ്. ഇന്ത്യന്‍ കവിയോ, ലോക കവിയോ മാത്രമല്ല സച്ചിദാനന്ദന്‍, അതിനപ്പുറം സാമൂഹിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്ന വ്യക്തികൂടിയാണ്. സാമൂഹിക ഇടപെടലുകളില്‍ പോലും വലിയ ജാഗ്രത പുലര്‍ത്തേണ്ട കാലമാണിതെന്നും എം. മുകുന്ദന്‍ പറഞ്ഞു.
സാഹിത്യകാരന്‍ നിര്‍ഭയമായി നേരുപറയുന്നവരായിരിക്കണമെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ സച്ചിദാനന്ദന്‍ പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജോഷി ആന്റണി, കെ.എ.എച്ച്.എസ്.ടി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുള്‍ ഹക്കീം, പി. ആബിദ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."