റെയ്ഞ്ച് കലാമേള സംഘടിപ്പിച്ചു
വെങ്ങപ്പള്ളി: കല്‍പ്പറ്റ റെയ്ഞ്ച് ഇസ്‌ലാമിക് കലാമേള വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ നടത്തി.
മഹല്ല് പ്രസിഡന്റ് തന്നാണി അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. ഇബ്‌റാഹീം ഫൈസി പേരാല്‍, എ.കെ സുലൈമാന്‍ മൗലവി, റെയ്ഞ്ച് പ്രസിഡന്റ് അബ്ബാസ് ഫൈസി, സെക്രട്ടറി സൈനുല്‍ ആബിദ് ദാരിമി, മഹല്ല് പ്രസിഡന്റ് തന്നാണി അബൂബക്കര്‍, സെക്രട്ടറി നാസര്‍ പച്ചൂറാന്‍, ഉസ്മാന്‍ പഞ്ചാര, അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍, ബാപ്പു ഹാജി സംസാരിച്ചു.
കലാമേളയില്‍ ദാറുസ്സലാം മദ്‌റസ പിണങ്ങോട് ടൗണ്‍, ശറഫുല്‍ ഇസ്‌ലാം മദ്‌റസ വെങ്ങപ്പള്ളി, മുട്ടില്‍ മദ്‌റസ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
കമ്പളക്കാട്: റെയ്ഞ്ച് ഇസ്‌ലാമിക് കലാമേള മൈലാടിയില്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ മത്സരത്തില്‍ അന്‍സാരിയ്യ കമ്പളക്കാട്, ഹയാത്തുല്‍ ഇസ്‌ലാം മില്ലുമുക്ക്, ഇസ്സത്തുല്‍ ഇസ്‌ലാം പറളികുന്ന് എന്നീ മദ്‌റസകള്‍ക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
മുഅല്ലിം മത്സരത്തില്‍ അന്‍സാരിയ്യ കമ്പളക്കാട്, തഅ്‌ലീമുസ്സിബ്‌യാന്‍ കരണി എന്നിവ ഒന്നും രണ്ടും സ്ഥാനം നേടി. സമാപന സംഗമം എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം.എ ഇസ്മായില്‍ ദാരിമി അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി.
എസ് മുഹമ്മദ് ദാരിമി, മുഹമ്മദ് കുട്ടി ഹസനി, അബ്ദുറഹ്മാന്‍ ഫൈസി, യു.പി അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍, മുസ്തഫ, ഹാരിസ് ഫൈസി, ഇബ്‌റാഹീം ദാരിമി, സി.കെ ബാപ്പുട്ടി ഹാജി, എം അബൂബക്കര്‍, പി.കെ സിദ്ദീഖ്, എം മുജീബ് സംസാരിച്ചു. വി.കെ സഈദ് ഫൈസി സ്വാഗതവും പി ഇബ്‌റാഹീം മുസ്്‌ലിയാര്‍ നന്ദിയും പറഞ്ഞു.
മാനന്തവാടി: റെയ്ഞ്ച് ഇസ്‌ലാമിക് കലാമേള അഡീഷണല്‍ എസ്.ഐ കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സൈതലവി മാസ്റ്റര്‍ അധ്യക്ഷനായി.
ഉമര്‍ ദാരിമി, സൂപ്പി കണ്ടങ്കല്‍, പി.വി.എസ് മൂസ, മമ്മൂട്ടി ഫൈസി, ജലില്‍ ദാരിമി, ആലി കുട്ടി ഹാജി, മന്‍സൂര്‍ വാഫി എന്നിവര്‍ സംസാരിച്ചു.
റെയ്ഞ്ചിന് കീഴിലെ 21 മദ്‌റസകളില്‍ നിന്നായി 250ഓളം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുത്തു.
പൊഴുതന: റെയ്ഞ്ച് ഇസ്‌ലാമിക കലാമേള ഇടിയംവയല്‍ മുനവിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടത്തി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ശംസുദ്ധീന്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു. വലിയപാറ മന്‍ഫഉല്‍ ഇസ്‌ലാം മദ്‌റസ ഓവറോള്‍ ചാംപ്യന്മാരാവുകയും പൊഴുതന ഇര്‍ശാദുസ്വിബ്‌യാന്‍ മദ്‌റസ റണ്ണേഴ്‌സപ്പും നേടി. സമാപന സംഗമത്തില്‍ റെയ്ഞ്ച് ട്രഷറര്‍ അഷ്‌റഫ് മലായി ഒവറോള്‍ ട്രോഫിയും നാസര്‍ ടി റണ്ണേഴ്‌സ് അപ്പ് ട്രോഫിയും വിതരണം ചെയ്തു. ടി.കെ ശംസീര്‍ ഫൈസി, ശിഹാബുദ്ധീന്‍ ഫൈസി മേല്‍മുറി, ഹുസൈന്‍ മൗലവി, യൂനുസ് വാഫി, എം.വി സാജിദ് മൗലവി, ഫൈസല്‍ ഫൈസി, ശിഹാബ് ഫൈസി, അബ്ദുല്ല ദാരിമി, സലീം കോയ തങ്ങള്‍, കെ.ബി ശാജഹാന്‍ വാഫി, അബ്ദുല്‍ ലത്തീഫ് വാഫി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."