മതനിരപേക്ഷതയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം: കാനം
തൃപ്പൂണിത്തുറ: ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യത്തിന്റെ ദേശീയ ഐക്യത്തിനും മതനിരപേക്ഷതയ്ക്കും വര്‍ഗ്ഗീയ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ സി.പി.ഐയുടെ ആഭിമുഖ്യത്തില്‍ ജനുവരി 30ന് മതേതര സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സി.പി.ഐ ജില്ലാ കൗണ്‍സില്‍ ലായം കൂത്തമ്പലത്തില്‍ സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളാണ് രാജ്യത്തുടനീളം നടക്കുന്നത്. ഒരു നൂറ്റാണ്ടിന്റെ പോരാട്ടത്തിലുടെ നാം നേടിയെടുത്ത സ്വാതന്ത്യം സംരക്ഷിച്ച് നിലനിര്‍ത്തുവാന്‍ കഴിയണം.രാഷ്ട്രപിതാവിന്റെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിക്കുവാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണ്. അതിന്റെ തെളിവാണ് രക്തസാക്ഷി ഗാന്ധിയാണോ ഗോഡ്‌സെ യാണോ എന്ന വാദം. രാജ്യത്ത് ദളിത് വിഭാഗങ്ങള്‍ക്കെതിരായ ചിന്താഗതി വളരുന്നതും ഉല്‍ക്കണ്ഠയുണ്ടാക്കുന്നതാണ്.സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു അധ്യക്ഷനായിരുന്നു.
സ്വാമി സന്ദീപാനന്ദഗിരി, ഡോ:തോമസ് മാര്‍ അത്തനാസിയോസ്, കമലാ സദാനന്ദന്‍, കെ.എം ദിനകരന്‍, കെ.എന്‍ സുഗതന്‍, ബാബു പോള്‍. ഇ.കെ ശിവന്‍, മുണ്ടക്കയം സദാശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.മണ്ഡലം സെക്രട്ടറി പി.വി ചന്ദ്ര ബോസ് സ്വാഗതവും,എ.കെ സജീവന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."