HOME
DETAILS
MAL
കാണാതായ മുങ്ങിക്കപ്പലും 71 മൃതദേഹങ്ങളും കണ്ടെത്തി; 73 വര്‍ഷങ്ങള്‍ക്കുശേഷം
backup
May 27 2016 | 19:05 PM
ലണ്ടന്‍: കാണാതായ മുങ്ങിക്കപ്പല്‍ 73 വര്‍ഷങ്ങള്‍ക്കുശേഷം കണ്ടെത്തി. രണ്ടാം ലോക മഹായുദ്ധത്തിനായി ബ്രിട്ടണ്‍ ഉപയോഗിച്ചിരുന്ന മുങ്ങിക്കപ്പലാണ് വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ സമുദ്രാതിര്‍ത്തിയില്‍ കണ്ടെത്തിയത്. കപ്പലിനുള്ളില്‍ 71 മൃതദേഹങ്ങളും ഉണ്ടായിരുന്നു.
ഒരു ഡൈവിങ് സംഘമാണ് 1,290 ടണ്‍ ഭാരമുള്ള ഈ കപ്പല്‍ സമുദ്രത്തില്‍ 100 മീറ്റര്‍ താഴ്ചയില്‍ കണ്ടെത്തിയത്. തവോലറ ദ്വീപിനു വടക്കുകിഴക്ക് സര്‍ദീനിയയിലാണ് കപ്പല്‍ കണ്ടെത്തിയത്. 1943 ജനുവരി രണ്ടിനാണ് ഈ കപ്പല്‍ കാണാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."