HOME
DETAILS
MAL
വണ്ടാനം മെഡിക്കല്‍ കോളജ് വളപ്പില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു
backup
January 31 2017 | 04:01 AM
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് വളപ്പില്‍ പുതുതായി നിര്‍മ്മിച്ച ഗ്യാലറി ടൈപ്പ് ലക്ച്ചര്‍ ഹാള്‍ കെട്ടിട വളപ്പിലാണ് വൈകുന്നേരത്തോടെ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നത്.
4 മാസത്തിനു മുമ്പ് പദ്ധതി പൂര്‍ത്തിയാക്കിയ ലക്ച്ചര്‍ ഹാള്‍ കെട്ടിടം അടുത്ത കാലത്താണ് ഉല്‍ഘാടനം കഴിഞ്ഞത് . എന്നാല്‍ ജനസഞ്ചാര മില്ലാത്ത ആളൊഴിഞ്ഞ കെട്ടിടവളപ്പില്‍ മദ്യപാനികളായ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുകയാണ്.ഈ ഭാഗത്ത് തെരുവ് വിളക്കും തെളിയാറില്ല. ഇതിന്റെ സമീപത്താണ് ആശുപത്രിയുടെ പഴയ ഗയിറ്റ്. ഇവിടെ നിന്നും ദേശീപാതയിലേക്ക് ഉള്ള ദൂരമാകട്ടെ 75 മീറ്റര്‍. ഈ പഴയ ഗയിറ്റ് രാവും പകലും തുറന്ന് കിടക്കുകയാണ് .
ഈ ഭാഗത്ത് കൂടെ കാറുകളിലും ബൈക്കുകളിലും എത്തുന്ന സാമൂഹ്യ വിരുദ്ധര്‍ മദ്യപാനം നടത്തി വരുന്നത് പതിവാക്കിയിരിയ്ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."