ബി.ജെ.പിയോട് അയിത്തമില്ല, യു.ഡി.എഫിലേക്കു മടങ്ങില്ല- കെ.എം മാണി
കോട്ടയം: യു.ഡി.എഫിലേക്ക് ഒരു മടങ്ങിപ്പോക്ക് ഇനിയില്ലെന്നും കേരള കോണ്‍ഗ്രസ് സ്വതന്ത്ര ശക്തിയായി നിലകൊള്ളുമെന്നും ചെയര്മാന് കെ.എം മാണി. കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രഖ്യാപനം.
കോണ്‍ഗ്രസ് എന്ന നുകത്തിന് കീഴിലായിരുന്നു കേരള കോണ്‍ഗ്രസ് ഇതുവരെ. അതിനാല്‍ ആ പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ കേരള കോണ്‍ഗ്രസിനെയും ബാധിച്ചു. കേരള കോണ്‍ഗ്രസ് വിജയത്തിലേക്ക് കുതിക്കുമ്പോള്‍ പരാജയപ്പെട്ട യു.ഡി.എഫിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് എന്തിന് ചിന്തിക്കണമെന്നും മാണി ചോദിച്ചു.
ബി.ജെ.പിയോട് അന്ധമായ എതിര്‍പ്പില്ല. എന്നാല്‍ അവരുടെ എല്ലാ നയങ്ങളും അംഗീകരിക്കാനാവില്ല- മാണി പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ നല്ല തീരുമാനമായിരുന്നെങ്കിലും അത് നടപ്പാക്കിയ രീതി തികഞ്ഞ പരാജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയാണ് കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യം. മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള കക്ഷികള്‍ ഇതിലേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."