HOME
DETAILS
MAL
സുകുമാരനെതിരേയുള്ള അക്രമം മനുഷ്യത്വ രഹിതം: മുല്ലപ്പള്ളി
backup
January 31 2017 | 05:01 AM
തലശ്ശേരി: പത്തായക്കുന്നിലെ കോണ്‍ഗ്രസ് നേതാവും റിട്ട. അധ്യാപകനുമായ സുകുമാരനെ അതിക്രൂരമായി ആക്രമിച്ച സംഭവം മനുഷ്യത്വ രഹിതവും അത്യന്തം അപലപനീയവുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. കണ്ണൂരിനെ കൊലക്കളമാക്കുന്ന ആര്‍.എസ്.എസ്-ബി.ജെ.പി സമീപനം പ്രാകൃതമാണ്. അക്രമികളുടെയും പിടിച്ചു പറിക്കാരുടെയും അമിത പലിശക്കാരുടെയും സംഘമായി പലയിടത്തും ബി.ജെ.പി നേതൃത്വം മാറിക്കഴിഞ്ഞതായാണ് അറിയുന്നത്. ബി.ജെ.പിയും സി.പി.എമ്മും അസഹിഷ്ണതയുടെ രാഷ്ട്രീയമാണ് തുടര്‍ന്നുവരുന്നത്. സമാധാനാന്തരീക്ഷം താറുമാറാക്കുകയും പൗരസ്വാതന്ത്യം അപകടപ്പെടുത്തുകയും ചെയ്യുന്ന ഈ പാര്‍ട്ടികള്‍ക്കെതിരെ പ്രതികരിക്കാന്‍ മുഴുവന്‍ സമാധാനകാംക്ഷികളും തയ്യാറാവണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."