കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അക്രമം: പ്രസിഡന്റിനും അംഗത്തിനും മര്‍ദനമേറ്റു
കുറ്റിക്കോല്‍: പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ഭരണസമിതി യോഗത്തില്‍ കയ്യാങ്കളി. പഞ്ചായത്ത് പ്രസിഡന്റിനും അംഗത്തിനും മര്‍ദനമേറ്റു. തലക്കടിയേറ്റ പ്രസിഡന്റ് പി.ജെ ലിസിയേയും അംഗം ജോസഫ് പാറത്തട്ടേലിനേയും കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. യോഗത്തില്‍ ആസൂത്രണസമിതി ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആര്.എസ്.പിയിലെ ബി ഹരീഷ് നമ്പ്യാരുടെ പേര് പ്രസിഡന്റ് നിര്‍ദ്ദേശിച്ചതോടെ രോഷാകുലരായ സി.പി.എം അംഗങ്ങള്‍ ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റ് ബഹളമുണ്ടാക്കുകയും യോഗത്തിന്റെ മിനുട്സ് കീറി ഇരിപ്പിടങ്ങള്‍ മറിച്ചിടുകയുമായിരുന്നു. ഇതിനിടെ അമ്പതോളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ പഞ്ചായത്ത് യോഗം നടക്കുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറി പഞ്ചായത്ത് അംഗങ്ങളെ തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഇതിനിടയില്‍ പരുക്കേറ്റ അംഗങ്ങള്‍ക്ക് വൈദ്യ ശുശ്രൂഷ നല്‍കുന്നതിനായി പുറത്തുകൊണ്ടുപോകുന്നതു സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."