HOME
DETAILS

കാട്ടുതീ തടയാന്‍ ഉപഗ്രഹ വിവര സാങ്കേതിക വ്യവസ്ഥ കാര്യക്ഷമമാക്കണമെന്ന്

  
backup
January 31 2017 | 07:01 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a4%e0%b5%80-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9

കൊല്ലങ്കോട്: കാട്ടുതീ വ്യാപകമായ സാഹചര്യത്തില്‍ വനത്തിനകത്തെ ടൂറിസം ഉള്‍പ്പെടെയുള്ള പൊതുജന സമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര നിരോധനം ഏര്‍പ്പെടുത്തണമെന്ന് വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച് സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ കണ്‍സര്‍വേറ്റര്‍ക്കും മുഖ്യ വന്യജീവി പാലകനും സൊസൈറ്റിയുടെ ദക്ഷിണേന്ത്യന്‍ പ്രൊജക്റ്റ് ഓഫിസര്‍ എസ്. ഗുരുവായൂരപ്പന്‍ നിര്‍ദേശങ്ങള്‍ സമര്‍പിച്ചു.
കാലാവസ്ഥാ മാറ്റം കൊണ്ട് മഴ കുറഞ്ഞുപോയതു കൊണ്ടും, ജല ലഭ്യത കുറഞ്ഞതിനാലും കേരളത്തിലെ കാടുകളിലും പരിസര പ്രദേശങ്ങളിലും സസ്യങ്ങള്‍ കാലത്തിനു മുന്‍പേ ഉണങ്ങിയത് കൊണ്ട് വളരെ നേരത്തെതന്നെ തീ വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ വനം വകുപ്പിന്റെ കര്‍മശേഷി തീയില്‍നിന്നും കാടുകളെ സംരക്ഷിക്കുന്നതിനായാണ് ടൂറിസത്തിന് വളരെ നേരത്തെതന്നെ അവധി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ആദ്യ വാരം തന്നെ ടൂറിസത്തിന് അവധി നല്‍കുന്നത് കാടിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
വലിയ കാടുകള്‍ കൂടാതെ ഒറ്റപ്പെട്ട കാടുകള്‍ നാട്ടിന്‍പുറങ്ങളില്‍ ഉള്ളവ മിക്കതും തന്നെ ഈ സമയം കൊണ്ട് സാമൂഹ്യ വിരുദ്ധരാല്‍ തീ വയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അങ്ങിനെ തീപടര്‍ന്ന സ്ഥലങ്ങളിലെ മുഴുവന്‍ ചെറുതും വലുതുമായ ജീവി വര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവ വൈവിധ്യവും അഗ്‌നിക്കിരയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കത്ത്.
കാട്ടു തീ വന്ന സ്ഥലങ്ങളെ ക്കുറിച്ച് ഭൂമി ശാസ്ത്ര വിവര സാങ്കേതിക വിദ്യ കൊണ്ട് മനസ്സിലാക്കുകയും അവിടെ തീക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിനും, ഉപഗ്രഹ സഹായത്തോടെ കാട്ടുതീയുടെ സ്ഥാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എസ് .എം.എസ് വഴി മനസ്സിലാക്കുന്ന സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.
നെമ്മാറ വനം ഡിവിഷനില്‍ നെന്മേനി മേഖലയിലെ വനം വകുപ്പിന്റെ അധീനതയിലുള്ള കാടിന് പുറത്തുള്ള ഒരു കുന്ന് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടത് ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രവര്‍ത്തകരും വൈല്‍ഡ്‌ലൈഫ് സൊസൈറ്റി പ്രവര്‍ത്തകരും ഏതാനും ദിവസം മുന്‍പ് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ഉടന്‍തന്നെ തീ കെടുത്തുന്നതിനുള്ള സംഘം സ്ഥലത്തെത്തുകയും ചെയ്തിരുന്നു.
തീ വ്യാപിച്ച ശേഷമാണ് ശ്രദ്ധയില്‍ പെട്ടത് എന്നതിനാല്‍ ഉദ്യോഗസ്ഥരെത്തും മുമ്പ്തന്നെ നിരവധി ഏക്കര്‍ വനവും ചെറു ജീവികളും അഗ്‌നിക്കിരയായിരുന്നു. എങ്കിലും ശേഷിച്ച ഭാഗം തീ വ്യാപിക്കാതെതടയാന്‍ കഴിഞ്ഞിരുന്നു.
വന സംരക്ഷണ സമിതികള്‍ വനാതിര്‍ത്തിയില്‍ പോലും ഇല്ലാത്ത സ്ഥലങ്ങള്‍ ഉണ്ടെന്നും പ്രവര്‍ത്തകര്‍ കണ്ടെത്തി. അവിടെ സമിതികള്‍ രൂപീകരിച്ച് വനസംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കുന്നതിന് സൊസൈറ്റി പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago