സംസ്ഥാന നേതാക്കളുടെ അറസ്റ്റ്; നഗരത്തില്‍ വ്യാപാരികള്‍ പ്രതിഷേധപ്രകടനം നടത്തി
പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീനെയും പ്രവര്‍ത്തകരെയും കോഴിക്കോട് പൊലിസ് അനാവശ്യമായി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, പ്രതിഷേധ യോഗവും നടത്തി.
വ്യാപാരഭവന് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം റോബിന്സണ്റോഡ്, കോര്‍ട്ട്റോഡ്, സുല്‍ത്താന്‍പേട്ട വഴി സ്റ്റേഡിയം ബസ്സ്റ്റാന്റ് പരിസരത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാപ്രസിഡന്റുമായ ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്ട് വര്‍ഷങ്ങളായി വ്യാപാരം ചെയ്യുന്ന ഒരു വ്യാപാരിയുടെ കട ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നസിറുദീന്റെയും, പ്രവര്‍ത്തകരുടെയും അറസ്റ്റിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ശക്തമായ പ്രതിഷേധം സംസ്ഥാന വ്യാപകമായി ഉയര്‍ന്ന് വന്നിരിക്കുകയാണ്.
മുഴുവന്‍ യൂണിറ്റുകളിലും പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും സംഘടിപ്പിച്ച് വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയില്‍പ്പെടുത്തി വാടകക്കാരായ വ്യാപാരികള്‍ക്ക് പരിപൂര്‍ണ സംരക്ഷണം ഉറപ്പാക്കുമെന്നു അദ്ദേഹം പറഞ്ഞു.
ജന്മിക്ക് ന്യായവാടക, കുടിയാന് സംരക്ഷണം എന്നതാണ് സംഘടനയുടെ നിലപാട്. കട ഒഴിപ്പിക്കുന്നതിനെ സംഘടന സര്‍വ്വശക്തിയും ഉപയോഗിച്ച് നേരിടുക തന്നെ ചെയ്യും.
വാടകക്കാരായ വ്യാപാരികള്‍ക്ക് സംരക്ഷണം ഉറപ്പാക്കി വാടക കുടിയാന് നിയമം പാസ്സാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.എം.എം.ഹബീബ് അധ്യക്ഷനായി. ടി.കെ. ഹെന്‍ട്രി, പി.എസ്. ഡിംപ്സണ്, യു.എം. നാസര്‍, ഗോപി, എ.ഫൈസല്‍, അസ്സന് മുഹമ്മദ് ഹാജി, കെ. ഗോകുല്‍ദാസ്, യു.ശബരി, പ്രകാശന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."