ആവിഷ്‌കാര സ്വാതന്ത്ര്യം മൗലിക അവകാശം: കെ.ഇ.എന്‍ കുഞ്ഞഹമ്മദ്
ആനക്കര: എം.ടി.യുടെ അഭിപ്രായ സ്വാതന്ത്രത്തിലും കമലിന്റെ ആവിഷ്‌കാര സ്വാതന്ത്രത്തിലും അവര്‍ക്ക് മൗലികമായ അവകാശമുണ്ട് അതിനെതിരേ സംഘ്പരിവാര്‍ വാളോങ്ങുന്നത് ജനാധിപത്യത്തിന് വിരുദ്ധമാണെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. ചേക്കോട് ഭാവന ജനകീയ വായന ശാലയുടെ 38 ാം വര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിലുളള സംഘ്പരിവാറിന്റെ നീക്കങ്ങള്‍ രാജ്യത്തിന്റെ പൈതൃതകവും അന്തസും കളഞ്ഞുകുളിക്കുന്നതിന് ഇടയാക്കും. ജാതിയത ഇല്ലാത്താക്കി പരസ്പര സൗഹാര്‍ദം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകഥയെ കുറിച്ച് ചര്‍ച്ചകള്‍ നടത്തേണ്ട കാലത്ത് മനുഷ്യനെ ജാതിയുടെയും മതത്തിന്റെ പേരില്‍ ചേരി തിരിച്ച് നിര്‍ത്തുന്നതാണ് യഥാര്‍ഥ രാജ്യദ്രോഹമാണ് അദ്ദേഹം പറഞ്ഞു. പുതിയ തലമുറയും പഴയ തലമുറയും ഇത്തരത്തിലുളള നീക്കങ്ങള്‍ക്കെതിരേ ശക്തമായ പോരാട്ടവുമായി രംഗത്തു വരേണ്ടതുണ്ട്. ഇല്ലെങ്ങില്‍ രാജ്യം കടുത്ത വെല്ലുവിളിയായിരിക്കും നേരിടുക. ജാതിയുടെയും മതത്തിന്റെ ഭേദങ്ങളില്ലാതെ എല്ലാ തരം മനുഷ്യര്‍ക്കും ഒരു മിച്ചിരിക്കാവുന്ന ഇത്തരം സാംസ്‌കാരിക വേദികള്‍ രാജ്യം മുഴുവന്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ എം.എല്‍.എ എം. ചന്ദ്രന്‍, എം.കെ. പ്രദീപ്, സിന്ധു മാവറ, എ. രാമചന്ദ്രന്‍, രാവുണ്ണികുട്ടി, സി. രമേഷ്, പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."