പൊലിസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു
എരുമപ്പെട്ടി: എരുമപ്പെട്ടി കരിയന്നൂരില്‍ പൊലിസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. മണല്‍ കടത്തുമായി ബന്ധപ്പെട്ട് പൊലിസ് പിടികൂടിയ ലോറികള്‍ കരിയന്നൂര്‍ പെട്രോള്‍ പമ്പിന് സമീപമാണ് നിര്‍ത്തിയിട്ടിരിക്കുന്നത്.
പൊലിസ് സ്റ്റേഷന് മുന്നില്‍ ഇട്ടിരുന്ന വാഹനങ്ങള്‍ ഒരു വര്‍ഷം മുമ്പാണ് കരിയന്നൂരില്‍ കെട്ടിവലിച്ച് കൊണ്ട് വന്നിട്ടത്. വീടുകള്‍ക്ക് സമീപം വാഹനങ്ങള്‍ കൊണ്ടുവന്നിടുന്നതിനെതിരെ പരിസരവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഇത് വകവെക്കാതെയാണ് പൊലിസ് ലോറികള്‍ ഇവിടെ കൊണ്ട് വന്നിട്ടത്. ഈ വാഹനങ്ങളും പരിസരവും ഇപ്പോള്‍ മദ്യപാനികളുടേയും മറ്റ് സാമൂഹ്യ വിരുദ്ധരുടേയും കേന്ദ്രമായി തീര്‍ന്നിരിക്കുകയാണ്. അര്‍ധരാത്രികളില്‍ ഇവരുടെ ശല്യം വര്‍ധിച്ച് വരുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. വാഹനങ്ങള്‍ വീടുകള്‍ക്ക് സമീപത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പൊലിസ് ഇത് പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."