നടപടികള്‍ കര്‍ശനമാക്കി വാട്ടര്‍ അതോറിറ്റി നിര്‍ദേശങ്ങള്‍
തിരുവനന്തപുരം: വരള്‍ച്ചയും കുടിവെള്ള ക്ഷാമവും മുന്നില്‍ കണ്ട് വാട്ടര്‍ അതോറിറ്റി നടപടികള്‍ കര്‍ശനമാക്കി നിര്‍ദേശങ്ങള്‍ പുരപ്പെടുവിച്ചു. കണക്ഷന്‍ ലൈനുകളിലും വീടിനകത്തും സംമ്പ്, ടാങ്ക് എന്നിവയിലെ ചോര്‍ച്ചകള്‍ ഉപഭോക്താക്കള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിയമാനുസൃതം ചെയ്ത് തീര്‍ക്കണം. വീട്ടിലെ എല്ലാ ടാപ്പുകളും ടാങ്കിലേക്കുള്ള വാല്‍വും അടച്ചതിനുശേഷം വാട്ടര്‍ മീറ്റര്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അധികൃതരുമായി ബന്ധപ്പെടണം. കുടിവെള്ളം മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. ഹോസിട്ട് അനധിക്യതമായി കിണര്‍, കുഴല്‍ കിണര്‍, സംമ്പ് എന്നിവയില്‍ ജലം ശേഖരിക്കല്‍, അനുമതി ഇല്ലാതെ മോട്ടോര്‍ വച്ച് വാട്ടര്‍ അതോറിറ്റിയുടെ ലൈനില്‍ നിന്നും ജലം ശേഖരിക്കല്‍ എന്നിവ നിയമ വിരുദ്ധമാണ്. പൊതു ടാപ്പിന്റെ അടുത്ത് നിന്ന് കുളി, തുണി കഴുകല്‍, വാഹനം കഴുകല്‍, കന്നുകാലികളെ കുളിപ്പിക്കല്‍, ഹോസ് ഇട്ട് ജലം ശേരിക്കല്‍, നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ പൊതു ടാപ്പ് അടച്ചു പൂട്ടും.
വാട്ടര്‍ അതോറിറ്റി വിച്ഛേദിച്ച കണക്ഷനുകളില്‍ നിന്നും അനുമതിയില്ലാതെ ജലം ശേഖരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉപയോഗിച്ച ജലത്തിന്റെ തുക ഈടാക്കുന്നതിനു പുറമേ 50,000 രൂപ വരെ പിഴ ചുമത്തും. നിയമ നടപടികളും സ്വീകരിക്കും. ഗാര്‍ഹിക കണക്ഷനില്‍ 6 മാസത്തില്‍ കുടുതല്‍ കുടിശ്ശിക ഉള്ളവരുടെയും, ഗാര്‍ഹികേതര കണക്ഷനില്‍ 2 മാസത്തില്‍ കുടുതല്‍ കുടിശ്ശിക ഉള്ളവരുടെയും കണക്ഷനുകള്‍ മറ്റൊരു അറിയിപ്പ് കുടാതെ തന്നെ വിച്ഛേദിക്കും. ഇതുവരെ ബില്ല് ലഭിക്കാത്ത ഉപഭോക്താക്കള്‍ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെടണം. അറിയിപ്പ് കിട്ടിയശേഷവും കേടായ വാട്ടര്‍ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാത്ത ഉപഭോക്താക്കളുടെ കണക്ഷനുകളും വിച്ഛേദിക്കും. ഗാര്‍ഹികേതര കണക്ഷനുകളില്‍ കുടിശ്ശികയുള്ളവര്‍ അതോറിറ്റിമായി ബന്ധപ്പെട്ട് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പലിശ കുറച്ചും പിഴ പലിശ ഒഴിവാക്കിയും കുടിശ്ശിക തീര്‍പ്പാക്കാം. ചോര്‍ച്ചമൂലമുള്ള ജല നഷ്ടവും ജലമോഷണവും ദുര്‍വിനിയോഗവും ശ്രദ്ധയില്‍പെട്ടാല്‍ 8547638181 (ഹെല്‍പ്പ് ലൈന്‍), 2329131 (പാളയം), 2433954 (കവടിയാര്‍), 2448860 (പോങ്ങും മൂട്), 2360790 (തിരുമല), 2472643 (കുരിയാത്തി) എന്നി നമ്പരുകളില്‍ അറിയിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."