വരുന്നൂ... ലാ ലിഗയില്‍ വിഡിയോ റഫറിമാര്‍
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കിടാന്‍ ഒരുങ്ങി സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍. 2018-19 സീസണില്‍ വിഡിയോ റഫറിമാരെ ഉപയോഗിക്കാന്‍ ലീഗ് ഒരുങ്ങുന്നത്. ഫിഫ ഇതിന് അനുവാദം നല്‍കിയിട്ടുണ്ട്. ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസാണ് വിഡിയോ കോണ്‍ഫറന്‍സ് നടപ്പാക്കാന്‍ പരിശ്രമിച്ചതിന് പിന്നില്‍.
റയല്‍ ബെറ്റിസിനെതിരായ തമ്‌സരത്തില് ബാഴ്‌സലോണയ്ക്ക് ഗോള്‍ നിഷേധിച്ച സംഭവമാണ് വിഡിയോ കോണ്‍ഫറന്‍സിങ് നടപ്പിലാക്കാനുള്ള കാരണമെന്ന് ടെബാസ് വ്യക്തമാക്കി. അലക്‌സിസ് വിദാലിന്റെ പാസ് ക്രിസ്റ്റ്യാനോ പിസിനി പ്രതിരോധിച്ചെങ്കിലും പന്ത് ഗോള്‍ വര കടന്നിരുന്നെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ റഫറി ഗോള്‍ അനുവദിക്കാന്‍ തയാറായിരുന്നില്ല.
കഴിഞ്ഞ എട്ടു മാസത്തോളമായി വിഡിയോ റഫറിയിങ് മനസിലുണ്ടായിരുന്നെന്നും അതിനുവേണ്ടിയുള്ള പരീക്ഷണങ്ങള്‍ ഉടനുണ്ടാവുമെന്നും ടെബാസ് അറിയിച്ചു. അതേസമയം സീസണില്‍ അടുത്ത് നടക്കുന്ന മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിഡിയോ റഫറിയിങ് ഉപയോഗിച്ചേക്കും.
ഔദ്യോഗികമായി 2018 ജുലൈയിലാണ് ഉപയോഗിച്ചു തുടങ്ങുക. ഗോള്‍ ലൈന്‍ ടെക്‌നോളജി ചിലവേറിയതായതിനാല്‍ ലാ ലിഗയില്‍ നടപ്പിലാക്കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."