സാന്ത്വനപരിചരണത്തിന് 28 ഓട്ടോറിക്ഷകള്‍ റോഡിലിറങ്ങി
എടവണ്ണപ്പാറ: വാഴക്കാട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഹോംകെയര്‍ യൂനിറ്റിന് വേണ്ടി എടവണ്ണപ്പാറയില്‍ 28 ഓട്ടോറിക്ഷകള്‍ സര്‍വിസ് നടത്തി. തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു സര്‍വിസ്.
വാഴക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം ഹാജറ ഫ്‌ളാഗ് ഓഫ് ചെയ്തു. രാഷ്ട്രീയത്തിനധീതമായി രൂപവത്ക്കരിക്കപ്പെട്ട ഓട്ടോസ്റ്റാന്റ് തൊഴിലാളി കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ഓട്ടോയുടെ മുന്നിലും ബാക്കിലും ബാനര്‍ കെട്ടി യാത്രക്കാര്‍ക്ക് ലഘുലേഖ നല്‍കിയാണ് രോഗശയ്യയില്‍ കിടക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി ഓടിയത്. ഓട്ടോയില്‍ സ്ഥാപിച്ച സംഭാവന പെട്ടിയില്‍ ഇഷ്ടമുള്ള സംഖ്യ നിക്ഷേപിക്കാന്‍ യാത്രാക്കാരോട് ആവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ഥികളും നാട്ടുകാരും സഹകരിച്ചതായി ഡ്രൈവര്‍മാര്‍ പറഞ്ഞു. പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ ചില ഓട്ടോറിക്ഷകള്‍ ഒറ്റക്ക് സര്‍വിസ് നടത്താറുണ്ടെങ്കിലും ഒത്തൊരുമിച്ച് സര്‍വിസ് നടത്തിയത് പുതിയ അനുഭവമായിരുന്നുവെന്ന് നാട്ടുകാരും പറഞ്ഞു.
ഓടികിട്ടിയ മുഴുവന്‍ തുകയും എണ്ണിതിട്ടപ്പെടുത്തി വാഴക്കാട് പാലിയേറ്റീവ് ഹോംകെയര്‍ യൂനിറ്റിനെ അടുത്ത ദിവസം ഏല്‍പ്പിക്കുമെന്നും ഭാരവാഹികള്‍പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."