HOME
DETAILS

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു

  
Web Desk
May 27 2016 | 21:05 PM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d

ബാലുശ്ശേരി: കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയില്‍ ബാലുശ്ശേരിക്കടുത്ത പനായിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കുകള്‍ ഓടിച്ചിരുന്ന രണ്ടുപേരാണ് മരിച്ചത്. ബൈക്കിന് പിറകില്‍ യാത്രചെയ്യുകയായിരുന്ന യുവാവിന് പരുക്കേറ്റു. തൃക്കുറ്റിശ്ശേരി കാവുതിയ്യക്കണ്ടി ശ്രീനിവാസന്റെ മകന്‍ നിബിന്‍ (23) കൊയിലാണ്ടി നടേരി കുനിയില്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഷെറൂഫ് (22) എന്നിവരാണ് മരിച്ചത്. ഷെറൂഫിന്റെ ബൈക്കിന് പിറകില്‍ സഞ്ചരിച്ചിരുന്ന കുന്നത്തറ നെല്ലുളികണ്ടി മീത്തല്‍ മുഹമ്മദ് ജസീമിനെ (21) നെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8.15 ഓടെ പനായി ആയൂര്‍വേദ ആശുപത്രിക്ക് സമീപത്താണ് അപകടം. നിബിന്‍ തൃക്കുറ്റിശ്ശേരിയിലെ വീട്ടില്‍ നിന്നും ഉള്ളിയേരിയിലേക്കും മുഹമ്മദ് ഷെറൂഫ് വീട്ടില്‍ നിന്നും ബാലുശ്ശേരിയിലെ തുണിക്കടയിലേക്കും വരികയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരു ബൈക്കുകളുടേയും മുന്‍ ഭാഗം തകര്‍ന്നു. നിബിന്‍ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയും മുഹമ്മദ് ഷെറൂഫ് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പൊലിസ് എത്തിയാണ് വാഹനങ്ങള്‍ നീക്കിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം, നിബിന്റേത് വീട്ടുവളപ്പിലും മുഹമ്മദ് ഷെറൂഫിന്റേത് കാവുംവട്ടം ചെറൂട്ടി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും സംസ്‌ക്കരിച്ചു. നിബിന്റെ മാതാവ് ശാന്ത, സഹോദരങ്ങള്‍: നിധിന്‍, ജിനി. മുഹമ്മദ് ഷെറൂഫിന്റെ മാതാവ്: അസ്മ, സഹോദരി മാജിദ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  2 minutes ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  32 minutes ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  an hour ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  an hour ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  an hour ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  2 hours ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  2 hours ago