വെള്ളരിക്ക് ഉള്ളെരിയും വില
ചങ്ങരംകുളം: വെള്ളരിയുടെ വില ഇരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷംവരെ കിലോയ്ക്ക് പത്തു മുതല്‍ പതിനഞ്ചു രൂപവരെയായിരുന്നു വിലയെങ്കില്‍ നിലവില്‍ വിപണിയില്‍ ഏറ്റവും കൂടിയതായി വില രേഖപ്പെടുത്തിയതു കിലോയ്ക്ക് 20 രൂപയാണ്.
എന്നാല്‍, ഇത്തവണ തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷത്തിന്റെ വരവോടെ വെള്ളരി വില കിലോയ്ക്ക് 40 മുതല്‍ 45 രൂപവരെ നിരക്കിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വ്യാപകമായി കേരളത്തില്‍ വെള്ളരി വിളവെടുത്തപ്പോള്‍ പുറത്തുനിന്നുള്ള വരവു കൂടിയായതോടെ വില കിലോയ്ക്ക് അഞ്ചു രൂപവരെ എത്തിയിരുന്നു. പലയിടത്തും വെള്ളരിക്ക് ആവശ്യക്കാരില്ലാത്ത സ്ഥിതിവരെയുണ്ടായി. ഇതുമൂലം നിരവധി സ്ഥലങ്ങളില്‍ വെള്ളരി പാടങ്ങളിലും പറമ്പുകളിലുമായി വിളവ് ചീഞ്ഞ് നശിക്കുന്ന അവസ്ഥയുമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വെള്ളരി ഉല്പാദനം കൂടിയതോടെ വിദേശത്തേക്കും കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും വന്‍ തോതില്‍ കയറ്റുമതി ഉണ്ടായിരുന്നു. എന്നാല്‍, മിക്ക സംസ്ഥാനങ്ങളിലും വെള്ളരി ഉല്പാദനം കൂടുകയും വിപണി കണ്ടെത്താന്‍ കഴിയാതെ പോകുകയും ചെയ്തതോടെ ഇക്കുറി വന്‍ തോതില്‍ കൃഷിയിറക്കാന്‍ മടിക്കുന്ന സാഹചര്യമാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."