അനധികൃത മദ്യവില്‍പന: രണ്ടു പേര്‍ പിടിയില്‍
ചങ്ങരംകുളം: അനധികൃതമായി വിദേശമദ്യം സൂക്ഷിക്കുകയും വില്‍പന നടത്തിവരികയും ചെയ്ത സംഘത്തെ ചങ്ങരംകുളം പൊലിസ് അറസ്റ്റ് ചെയ്തു. കല്ലുര്‍മ്മ തരിയത്ത് സ്വദേശികളായ രാഗേഷ് (37), സുബ്രഹ്മണ്യന്‍ (60)എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍നിന്നു ബോട്ടിലായി സൂക്ഷിച്ചിരുന്ന നാലര ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.
കല്ലുര്‍മ്മ തരിയത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍നിന്നാണ് അനധികൃതമായി വില്‍പനയ്ക്കുവച്ച വിദേശ മദ്യം സഹിതം രണ്ടു പേരെ എസ്.ഐ കെ.പി മനേഷിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം രാത്രിയോടെ പൊലിസ് നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ചങ്ങരംകുളം മേഖലയില്‍ കോക്കൂര്‍, വളയംകുളം, ഒതളൂര്‍, മൂക്കുതല മേഖലകളില്‍ അനതികൃത മദ്യവില്‍പനയും നരണിപ്പുഴ മേഖലയില്‍ വ്യാജ വാറ്റും വര്‍ധിച്ചുവരുന്നതായും ഇത്തരം സംഘങ്ങളെ ഉടന്‍ പിടികൂടുമെന്നും എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."