HOME
DETAILS

ബൈ പറയാം പ്ലാസ്റ്റിക്കിനോട് വിദ്യാലയങ്ങള്‍ ഇനി ഹരിതാഭം

  
backup
February 01 2017 | 06:02 AM

230788-2


കോഴിക്കോട്: ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കും. സ്‌കൂളുകളില്‍ പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി പുനരുപയോഗിക്കാവുന്നതും പ്രകൃതി സൗഹൃദവുമായ സാധന സാമഗ്രികള്‍ ഉപയോഗിക്കാനുള്ള സന്ദേശം വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
കൈകളില്‍
സ്റ്റീല്‍ കുപ്പികള്‍
സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ കൊïുവരുന്ന പ്ലാസ്റ്റിക് കുറയ്ക്കുക, പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന പ്രകൃതി സൗഹൃദ സാധന-സാമഗ്രികളെക്കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കുക, സ്‌കൂളുകളിലെ മാലിന്യം ബയോ ഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച് അവിടെ തന്നെ സംസ്‌കരിക്കാനുള്ള പദ്ധതി നടപ്പിലാക്കുക എന്നിവ ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമാണ്.
സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ കൊïുവരുന്ന പ്ലാസ്റ്റിക് കുടിവെള്ള കുപ്പികള്‍ക്ക് പകരം സ്റ്റീല്‍ കുപ്പികള്‍ കൊïുവരിക, ഒരിക്കല്‍ ഉപയോഗിച്ചാല്‍ വലിച്ചെറിയുന്ന ബാള്‍പോയിന്റ് പേനകള്‍ക്ക് പകരം മഷിപ്പേനകള്‍ ഉപയോഗിക്കുക എന്നിവ ഇതിന്റെ ഭാഗമായി പ്രോത്സാഹിപ്പിക്കും. ഗ്രീന്‍ പ്രോട്ടോകോളിന്റെ സന്ദേശം ജനുവരി 27ന് എല്ലാ സ്‌കൂളുകളിലും വായിച്ചു. ഇനി സ്‌കൂള്‍ പ്രധാനാധ്യാപകര്‍, പി.ടി.എ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍ എന്നിവര്‍ക്കായി മേഖലാതലത്തില്‍ പരിശീലന ശില്‍പശാലകള്‍ നടപ്പിലാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.
കണ്ണൂര്‍
യുവജനോത്സവം സദ്മാതൃക
ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ടൂറിസം കേന്ദ്രങ്ങള്‍, ജില്ലയിലെ ചെറുതും വലുതുമായ ചടങ്ങുകള്‍, വിവാഹങ്ങള്‍ എന്നിവയിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കി ശ്രദ്ധനേടിയിരുന്നു.
പുനരുപയോഗത്തിന്
പ്ലാസ്റ്റിക്
കൈമാറും
ജില്ലയിലെ പ്ലാസ്റ്റിക് ശേഖരിച്ച് പുനരുപയോഗത്തിന് കൈമാറും വിധം മൂന്നു ബ്ലോക്ക് പഞ്ചായത്തുകളില്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എം.ആര്‍.എഫ്) സ്ഥാപിക്കാന്‍ ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
ആദ്യഘട്ടമായി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2000 ചതുരശ്ര അടിയില്‍ എം.ആര്‍.എഫ് സ്ഥാപിക്കാന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. വീടുകളില്‍നിന്ന് വൃത്തിയാക്കിയ പ്ലാസ്റ്റിക് ശേഖരിച്ച് ഇവിടെ എത്തിച്ച് പുനരുപയോഗത്തിന് തയാറാക്കി പ്ലാസ്റ്റിക് വ്യവസായികള്‍ക്ക് കൈമാറും.
ജില്ലാ ശുചിത്വസമിതി യോഗത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ ശുചിത്വമിഷന്‍ അസി. കോഡിനേറ്റര്‍ കെ.പി രാധാകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago