ഇ.എസ്.ഐ ഡിസ്പെന്‍സറിയിലും തോണിച്ചിറയിലും തീപിടിത്തം
ഫറോക്ക്: ചെറുവണ്ണൂരില്‍ പ്ലാസ്റ്റിക് കൂമ്പാരത്തിനും ഇ.എസ്.ഐ ഡിസ്പെന്‍സറിയിലും തീപിടിത്തം. മധുരബസാര്‍ തോണിച്ചിറ റോഡില്‍ ചെരുപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിനാണു തീപിടിച്ചത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്നു പരിസരമാകെ പുക പടര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. മീഞ്ചന്തയില്‍നിന്നു രïു യൂനിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.
തോണിച്ചിറ റോഡില്‍ തീ അണച്ചുകൊïിരിക്കെയാണ് ചെറുവണ്ണൂര്‍ ഇ.എസ്.ഐ ഡിസ്പെന്‍സറി കെട്ടിടത്തിനു മുകളില്‍ തീ പടര്‍ന്നതായി വിവരം ലഭിച്ചത്. ഉടന്‍തന്നെ ഫയര്‍ഫോഴ്സ് അവിടെയെത്തി തീ അണയ്ക്കുകയായിരുന്നു. ഡിസ്പെന്‍സറി വളപ്പിലെ മാലിന്യസംസ്കരണ ഇന്‍സിനറേറ്ററിന്റെ പുകക്കുഴലില്‍നിന്നു തീപ്പൊരിയേറ്റ് കെട്ടിടത്തിനു മുകളിലെ ഉണങ്ങിയ ചപ്പുചവറുകള്‍ക്ക് തീപിടിച്ചതാകാമെന്നാണ് കരുതുന്നത്. സ്റ്റേഷന് ഓഫിസര്‍ പനോത്ത് അജിത്കുമാര്‍, അസി. സ്റ്റേഷന് ഓഫിസര്‍ എം.കെ പ്രമോദ്കുമാര്‍ എന്നിവരുടെ നേതൃത്തിലാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."