HOME
DETAILS

സമ്പൂര്‍ണ വൈദ്യുതീകരണം പഞ്ചായത്തുകള്‍ വിഹിതം കൈമാറണം

  
backup
February 01 2017 | 07:02 AM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-19


കണ്ണൂര്‍: സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പ്രഖ്യാപിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി വിഹിതം കൈമാറണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. പദ്ധതി നടത്തിപ്പിനായി 50 ശതമാനം കെ.എസ്.ഇ.ബിയും 25 ശതമാനം സ്ഥലം എം.എല്‍.എയും ബാക്കി 25 ശതമാനം തദ്ദേശ സ്ഥാപനങ്ങളുമാണു വഹിക്കേണ്ടത്. നിലവില്‍ എം.എല്‍.എമാരും കെ.എസ്.ഇ.ബിയും തുക വകയിരുത്തിയിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പദ്ധതി നടത്തിപ്പിനുള്ള ചുമതല പൂര്‍ണമായും കെ.എസ്.ഇ.ബിക്ക് മാത്രമാണെന്നും വിഹിതം സമയബന്ധിതമായി കൈമാറേണ്ട ചുമതല മാത്രമാണു തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉള്ളതെന്നും യോഗം അറിയിച്ചു. ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാന്‍ കെ.എസ്.ഇ.ബിക്കു കലക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലയില്‍ വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജലസംരക്ഷണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി ഓരോ പഞ്ചായത്തില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ തത്പരരായ 5 പേരെ വീതം തെരഞ്ഞെടുക്കും. ഇവര്‍ക്ക് ജില്ലാ പ്ലാനിങ് ഓഫിസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. പരിശീലനം ലഭിച്ച അംഗങ്ങള്‍ ഓരോ അയല്‍കൂട്ടങ്ങളും സന്ദര്‍ശിച്ച് ജലസംരക്ഷണത്തിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കും.
പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കായി ആസൂത്രണ സമിതി രൂപീകരിക്കല്‍, വര്‍ക്കിങ് ഗ്രൂപ്പ് തയാറാക്കല്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്തുകളിലെ ആസൂത്രണ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം ആറു മുതല്‍ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി, പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, മേയര്‍ ഇ.പി ലത സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  24 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  24 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  24 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  24 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  24 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  24 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  24 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  24 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  24 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  24 days ago