HOME
DETAILS

സമ്പൂര്‍ണ വൈദ്യുതീകരണം പഞ്ചായത്തുകള്‍ വിഹിതം കൈമാറണം

  
backup
February 01 2017 | 07:02 AM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa


കണ്ണൂര്‍: സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പ്രഖ്യാപിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി വിഹിതം കൈമാറണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. പദ്ധതി നടത്തിപ്പിനായി 50 ശതമാനം കെ.എസ്.ഇ.ബിയും 25 ശതമാനം സ്ഥലം എം.എല്‍.എയും ബാക്കി 25 ശതമാനം തദ്ദേശ സ്ഥാപനങ്ങളുമാണ് വഹിക്കേണ്ടത്. നിലവില്‍ എം.എല്‍.എമാരും കെ.എസ്.ഇ.ബിയും തുക വകയിരുത്തിയിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പദ്ധതി നടത്തിപ്പിനുള്ള ചുമതല പൂര്‍ണമായും കെ.എസ്.ഇ.ബിക്ക് മാത്രമാണെന്നും വിഹിതം സമയബന്ധിതമായി കൈമാറേണ്ട ചുമതല മാത്രമാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉള്ളതെന്നും യോഗം അറിയിച്ചു. ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാന്‍ കെ.എസ്.ഇ.ബിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലയില്‍ വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജലസംരക്ഷണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി ഓരോ പഞ്ചായത്തില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ തത്പരരായ 5 പേരെ വീതം തെരഞ്ഞെടുക്കും. ഇവര്‍ക്ക് ജില്ലാ പ്ലാനിങ് ഓഫിസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. പരിശീലനം ലഭിച്ച അംഗങ്ങള്‍ ഓരോ അയല്‍കൂട്ടങ്ങളും സന്ദര്‍ശിച്ച് ജലസംരക്ഷണത്തിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കും.
പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കായി ആസൂത്രണ സമിതി രൂപീകരിക്കല്‍, വര്‍ക്കിങ് ഗ്രൂപ്പ് തയാറാക്കല്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്തുകളിലെ ആസൂത്രണ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം ആറു മുതല്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി, പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, മേയര്‍ ഇ.പി ലത സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago