HOME
DETAILS
MAL
കടമ്പൂര് സ്കൂള്‍ അധ്യാപകദ്രോഹ നടപടികളില്‍ നിന്നു പിന്മാറണം: കെ.എസ്.ടി.എ
backup
February 01 2017 | 07:02 AM
കണ്ണൂര്‍: ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് അപമാനകരമായ നിലയിലുള്ള അധ്യാപക ദ്രോഹ നടപടികളാണ് കടമ്പൂര് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജരും പ്രധാനധ്യാപികയും നടത്തി വരുന്നതെന്നു കെ.എസ്.ടി.എ ജില്ലാകമ്മിറ്റിയോഗം ആരോപിച്ചു. സ്കൂളിന്റെ ദൈനംദിന കാര്യങ്ങളില്‍ മാനേജരും മാനേജര്‍ക്ക് കാര്യസ്ഥപണി ചെയ്യുന്നവരും നിരന്തരം ഇടപെടുകയും അധ്യാപകരിലും വിദ്യാര്‍ഥികളിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ സെക്രട്ടറി വി.പി മോഹനന്, സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ കെ.കെ പ്രകാശന്, എ.കെ ബീന, സംസ്ഥാന കമ്മിറ്റിയംഗം പി.സി ഗംഗധരന് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.ടി സുധീന്ദ്രന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."