HOME
DETAILS
MAL
പ്രതികള്‍ കോടതിയില്‍ കീഴടങ്ങി
backup
February 01 2017 | 08:02 AM
കാഞ്ഞങ്ങാട്; വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളായ മൂന്നു പേര് ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങി. നീലേശ്വരം കരിന്തളത്തെ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ വടക്കേ പുളിയന്നൂരിലെ ധനരാജ്,രാഹുല്‍,അനൂപ് എന്നിവരാണ് കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യില്‍ കീഴടങ്ങിയത്.ഇവരെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
യുവതിയുടെ ഭര്‍ത്താവിന്റെ മരുമകന് ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘമാണ് ഇവരെ പീഡിപ്പിച്ചതെന്നാണ് പരാതി.
തങ്ങള്‍ അറസ്റ്റിലാകുമെന്നു വന്നതോടെയാണ് ഇവര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."