HOME
DETAILS

നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവര്‍ക്ക് 2500 രൂപ പിഴ

  
backup
February 01 2017 | 09:02 AM

%e0%b4%a8%e0%b4%97%e0%b5%8d%e2%80%8c%e0%b4%a8%e0%b4%a4%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4

കാക്കനാട്: അമിത കൂലി ചോദിച്ചത് ചോദ്യം ചെയ്ത യാത്രക്കാരന് നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് വാഹനവകുപ്പ് 2500 രൂപ പിഴ ചുമത്തി. ഇടപ്പള്ളി ഭാഗത്ത് നിന്ന് ഓട്ടം വിളിച്ച കോതമംഗലം സ്വദേശി ജോര്‍ജ് എന്നയാള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
ഇടപ്പള്ളി സിഗ്‌നല്‍ ജങ്ഷനില്‍ നിന്ന് ഒബ്‌റോന്‍ മാള്‍ വരെ കഷ്ടി ഒരു കിലോ മീറ്റര്‍ ദൂരത്തിന് 30 രൂപയാണ് ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടത്.
ഇത് ചോദ്യം ചെയ്ത് ഓട്ടോറിക്ഷയുടെ നമ്പര്‍ കുറിച്ചെടുക്കുന്നതിനിടെ ക്ഷുഭിതനായി ഡ്രൈവര്‍ തുണിപൊക്കികാണിച്ചെന്നാണ് പരാതി.
കാക്കനാട് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സ്‌ക്വാഡ് പരാതിയില്‍ അന്വേഷണം നടത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അമിത കൂലി ഈടാക്കുന്നതായി പരാതി വ്യാപകമായ സാഹചര്യത്തില്‍ പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago