സജിചെറിയാന്റെ പ്രസ്താവന: വെട്ടിലായത് സി.പി.എം
മാവേലിക്കര:സജിചെറിയാന്റെ മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ എല്ലാവരും അഴിമതിക്കാരാണെന്നും ഇവര്‍ ഉദ്യോഗസ്ഥ നിയമനത്തിലൂടെ കോടികളുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നുമുള്ള പ്രസ്താവനയോടുകൂടി മാവേലിക്കരയിലെ സിപിഎം നേതൃത്വം വീണ്ടും വെട്ടിലായിരിക്കുകയാണ്.
നഗരസഭ ഭരണം നിര്‍വഹിക്കുന്ന നഗരസഭ വൈസ് ചെയര്‍മാനും പാര്‍ട്ടി അംഗവുമായ പി.കെ മഹേന്ദ്രന് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും പ്രസിഡന്റിന്റെ വിശ്വസ്തനുമാണെന്നതാണ്.
ബാങ്കില്‍ ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ചിരിക്കുന്ന ബോര്‍ഡംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് മഹേന്ദ്രന്. ഇദ്ദേഹം നഗരസഭ വൈസ് ചെയര്മാന് സ്ഥാനത്തേക്ക് എത്തിപ്പെട്ടതുപോലും കോപറേറ്റീവ് ബാങ്ക് പ്രസിഡന്റിന് സിപിഎമ്മില്‍ ഉള്ള സ്വാധീനം കൊണ്ടാണെന്ന് പാര്‍ട്ടിയില്‍ തന്നെ സംസാരമുണ്ട്.
ഏരിയ കമ്മിറ്റിയില്‍ പാര്‍ട്ടിയില്‍ ഐക്യകണ്ഠേന യുവ നേതാവിന്റെ പേര് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചപ്പോള്‍ ഈ തീരുമാനത്തെ അട്ടിമറിച്ചാണ് ജില്ലാ നേതൃത്വത്തിലെ ചിലര്‍ മഹേന്ദ്രനെ ഈ സ്ഥാനത്തേക്ക് അവരോതിച്ചത്.
എന്നാല്‍ ക്രമക്കേടില്‍ മഹേന്ദ്രന് കുറ്റക്കാരനാണെന്ന് പാര്‍ട്ടി തന്നെ പറയുമ്പോള്‍ നഗരസഭ ഭരണത്തില്‍ തന്നെ ചിലമാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് തന്നെ വരുന്ന റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."