HOME
DETAILS
MAL
ആറന്മുള കരിമാരംതോട്ടിലെ മണ്ണ് നീക്കും: റവന്യൂമന്ത്രി
backup
February 01 2017 | 09:02 AM
പത്തനംതിട്ട: ആറന്മുള കരിമാരംതോട്ടിലെ മണ്ണ് നീക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്. കൂടുതല്‍ സമയം വേണമെങ്കില്‍ അതിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. എത്ര ദിവസം കൊണ്ട് മണ്ണ് നീക്കം ചെയ്യാന്‍ കഴിയുമെന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല. കെ.എസ്.ടി.പിക്ക് മണ്ണ് വേണമെന്ന് അറിയിച്ചിട്ടുണ്ട്. അവരുമായി ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ ആര്. ഗിരിജ ചര്‍ച്ച നടത്തിയിട്ടുമുണ്ട്. ആറന്മുളയിലെ മിച്ചഭൂമി നടപടികള്‍ വേഗത്തിലാക്കും. അതിനായി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് രൂപീകരിക്കാന്‍ നടപടി നടക്കുന്നു. ചെങ്ങറയില്‍ ഉള്ളവരടക്കം ഭൂരഹിതര്‍ക്ക് ഭൂമി നല്‍കും. ഇതിനായി ഭൂമി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."