അഭിജിതിന്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ ഉന്നതര്‍ സംരക്ഷിക്കുന്നതായി മാതാപിതാക്കള്‍
കോട്ടയം: പാമ്പാടി മൈലാടിക്കരയില്‍ കാഞ്ഞിരം മലരിക്കല്‍ അഭിജിത് കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അവര്‍ക്ക് ഉന്നതരാണ് സംരക്ഷണം നല്‍കുന്നതെന്നും അഭിജിത്തിന്റെ മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ 26നു മൈലാടിക്കര പള്ളിയില്‍ പെരുന്നാള്‍ കൂടാന്‍ പോയ അഭിജിത്തിനെ കാണാതാകുകയും ഒരു ദിവസത്തിനു ശേഷം സമീപത്തെ കിണറ്റില്‍ നിന്നു മൃതദേഹം കണ്ടെത്തുകയുമായിരിന്നു.അടുത്ത ദിവസം മരണം കൊലപാതകമാണെന്നു കണ്ടെത്തിയ പൊലീസ് പ്രതി ജിജോയെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, സംഭവത്തില്‍ ദുരൂഹതകളുണ്ടെന്നു മാതാപിതാക്കളും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും പറയുന്നു.
സംഭവശേഷം പലതവണ കിണറ്റില്‍ പരതിയെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. മൃതദേഹം കിണറ്റില്‍ നിന്നു കണ്ടെടുത്തുവെന്നു പൊലീസ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ എത്തുമ്പോഴേയ്ക്കും മൃതദേഹം പുറത്തെടുത്തിരുന്നു.
മൃതദേഹം വെള്ളത്തില്‍ കിടന്നിന്റേതായ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. മൃതദേഹത്തിന്റെ പിന്‍ഭാഗത്തു വലിച്ചിഴച്ച രീതിയില്‍ തൊലി പോയ നിലയിലായിരുന്നു. മാത്രമല്ല, അഭിജിത് പോയ ജിജോയുടെ വീട്ടില്‍ ഒന്നിലേറെ തവണ രാത്രി തന്നെ മാതാപിതാക്കള്‍ എത്തിയിരുന്നുവെങ്കിലൂം വീട്ടിനുള്ളിലേക്കു കയറാന്‍ മാതാപിതാക്കള്‍ അനുവദിച്ചിരുന്നില്ല.
മാത്രമല്ല, മൃതദേഹം പുറത്തെടുക്കുന്നതുമായി ബന്ധപ്പെട്ട പൊലീസ് കാണിച്ച ദൃശ്യങ്ങളിലൊന്നും മൃതദേഹം കിണറ്റിനുള്ളില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ ഇല്ലായിരുന്നുവെന്നും മാതാപിതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പത്രസമ്മേളനത്തില്‍ പിതാവ് ജോര്‍ജ്, മാതാവ്, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പീറ്റര്‍ നൈാന്‍, കണ്‍വീനര്‍ ടി എ റെജി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."