സ്വകാര്യ വ്യക്തികള്‍ റോഡരികുകള്‍ കൈയേറി വളച്ചുകെട്ടുന്നു
എടപ്പാള്‍: എടപ്പാളിലും പരിസര പ്രദേശങ്ങളിലും റോഡരികുകള്‍ സ്വകാര്യവ്യക്തികളും കച്ചവടക്കാരും വളച്ച് കെട്ടുന്നു. എടപ്പാള്‍ പട്ടാമ്പി റോഡിലാണ് വളച്ച് കെട്ടല്‍ വ്യാപകമാകമായിരിക്കുന്നത്. ചിലര്‍ മുളം കാലുകള്‍ കൊണ്ടണ്ട് വേലി കെട്ടിയും ചിലര്‍ ഇരുമ്പ്ദണ്ഡും കയറും ഉപയോഗിച്ചുമാണ് വളച്ച് കെട്ടുന്നത്.
അധികവും തങ്ങളുടെ കടകള്‍ക്ക് മുന്നിലും വീടുകള്‍ക്ക് മുന്നിലും വാഹനങ്ങള്‍ നിര്‍ത്തുന്നത് തടയാനാണ് ഈ പ്രവര്‍ത്തി ചെയ്യുന്നതെങ്കിലും വാഹനഗതാഗതത്തെയും ബാധിക്കുന്നുണ്ടണ്ട്. അതേസമയം, എടപ്പാള്‍ ടൗണില്‍ ഫുട്പാത്തില്‍ നിര്‍മിച്ച സുരക്ഷ കൈവരികള്‍ പൊളിച്ച് നീക്കുന്നതായും പരാതിയുണ്ടണ്ട്. തങ്ങളുടെ കടയുടെ മുഖം മറക്കുന്നുവെന്ന ആശങ്കയിലാണ് ഈ പ്രവര്‍ത്തി നടക്കുന്നത്.
ജെ.സി.ബി പോലുള്ള വാഹനങ്ങള്‍ കൊണ്ടണ്ട് ഇടിച്ച് നീക്കിയും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചും പൊളിച്ച് നീക്കുന്നുണ്ടണ്ട്. രാത്രി സമയത്താണ് പൊളിച്ച് നീക്കല്‍ നടക്കുന്നത്. രാത്രി അജ്ഞാത വാഹനമിടിച്ച് തകര്‍ത്തതാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. അതേ സമയം, ഇത്തരം പ്രവര്‍ത്തികള്‍ നടത്തിയ ചില ഷോപ്പുകള്‍ക്ക് നേരെ പരാതി വന്നതിനെത്തുടര്‍ന്ന് കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."