HOME
DETAILS
MAL
മഴക്കാലത്തെ അപകടങ്ങള്‍ കുറയ്ക്കാന്‍ പൊലിസും
backup
May 27 2016 | 22:05 PM
ചങ്ങരംകുളം: മഴക്കാലമാകുന്നതോടെ അപകട സാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധന കര്‍ശനമാക്കാന്‍ പൊലിസ് ഒരുങ്ങുന്നു. മഴക്കാല റോഡ് സുരക്ഷയുടെ ഭാഗമായി ജില്ലാ ഓഫിസര്‍മാരില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണു വാഹന പരിശോധന കര്‍ശനമാക്കാന്‍ പൊലിസ് ഒരുങ്ങുന്നത്.
വൈപര്‍, സൈഡ് മിറര്‍, ഇന്റികേറ്റര്‍ എന്നിവ ഇല്ലാത്ത വാഹനങ്ങളും തേയ്മാനം വന്ന ടയറുകള്‍ ഉള്ള വാഹനങ്ങളും പിടിച്ചെടുക്കാനും പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. കഴിഞ്ഞ മഴക്കാലത്ത് സംസ്ഥാന പാതയില്‍ നിരവധി ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."