ആധാര്‍ അനുബന്ധ സേവനങ്ങള്‍ക്ക് ഐ.ടി മിഷനുമായി ബന്ധപ്പെടണം
തിരുവനന്തപുരം: അംഗപരിമിതികള്‍ ഉള്ളവര്‍ക്ക് ആധാറില്‍ പേരു ചേര്‍ക്കാന്‍ ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി പ്രത്യേക പരിഗണന നല്‍കുമെന്ന് സ്റ്റേറ്റ് ഐ.ടി മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.
നവജാതശിശുക്കള്‍ ഉള്‍പ്പെടെ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ പേര് ചേര്‍ക്കാനും ഇപ്പോള്‍ സംവിധാനമുണ്ട്. കൂടാതെ ഐ.ടി. മിഷന്‍ നല്‍കുന്ന ഇ-കെ.വൈ.സി, ഓതന്റിക്കേഷന്‍ തുടങ്ങിയ ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും പ്രയോജനപ്പെടുത്താം. കുട്ടികള്‍ക്ക് അംഗന്‍വാടികളിലും അംഗപരിമിതര്‍, കിടപ്പിലായവര്‍ മുതലായവര്‍ക്ക് വീട്ടിലും ചെന്നുള്ള ആധാര്‍ പേര് ചേര്‍ക്കല്‍, പൊതു ആധാര്‍ ക്യാംപുകള്‍ സംഘടിപ്പിക്കല്‍ എന്നീ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളെയും അക്ഷയ ജില്ലാ ഓഫിസുകളെയും സമീപിക്കാം.
പൊതുജനങ്ങള്‍ക്ക് ആധാര്‍നില പരിശോധിക്കല്‍, പേര് ചേര്‍ക്കല്‍ സ്ലിപ്, ആധാര്‍ മുതലായവ നഷ്ടപ്പെട്ടാല്‍ ഉള്ള സഹായങ്ങള്‍, പേര് ചേര്‍ക്കല്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ എന്നിവ ലഭ്യമാകാന്‍ സിറ്റിസണ്‍ കാള്‍ സെന്ററില്‍ ( ഫോണ്‍: 180042511800) ബന്ധപ്പെടാം.
പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആധാര്‍ പേര് ചേര്‍ക്കല്‍, അംഗപരിമിതരുടെയും കിടപ്പിലായവരുടെയും പേര് ചേര്‍ക്കല്‍, ആധാര്‍ ഓതന്റിക്കേഷന്‍, ഇ-കെ.വൈ.സി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഡാറ്റാബേസില്‍ ആധാര്‍ ബന്ധിപ്പിക്കുന്നതിനു വേണ്ടി ആധാര്‍ ഹെല്‍പ് ഡസ്‌കില്‍ (ഇ-മെയില്‍: ൗശറവലഹുറലസെ@സലൃമഹമ.ഴീ്.ശി) ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."