കുറ്റിപ്പുറത്ത് കണ്ടെത്തിയ കുഴിബോംബുകള്‍ ശത്രു സൈന്യത്തിനെതിരെ ഉപയോഗിക്കുന്നതെന്ന് പ്രാഥമിക നിഗമനം
കുറ്റിപ്പുറം:കുറ്റിപ്പുറം പാലത്തിന് താഴെ നിളയില്‍ ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ കുഴിബോംബുകള്‍ ദേശീയ സുരക്ഷ ഏജന്‍സി പരിശോധിച്ചു. ബോംബുകളുടെ ഉറവിടത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലിസ് തീരുമാനം. കുറ്റിപ്പുറത്ത് ചേര്‍ന്ന ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
പുഴയില്‍ കണ്ടെത്തിയ കുഴിബോംബുകള്‍ യുദ്ധവേളയില്‍ ഇന്ത്യന്‍ സൈന്യം ശത്രുസൈന്യത്തിനെതിരെ ഉപയോഗിക്കുന്നതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിലേക്ക് സൂചന നല്കുന്ന അടയാളങ്ങള്‍ ഇംഗ്ലീഷില്‍ ബോംബില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം എ.ആര് ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള ക്ലേ മോര് മയിന്‍സ് മിലിട്ടറി ഇന്റലിജന്‍സ് സ്ഥലത്തെത്തി വിശദമായി പരിശോധിക്കും. ഇതിന് ശേഷം ബോംബുകള്‍ നിര്‍വ്വീര്യമാക്കും. മലപ്പുറം എസ്.പി യുടെ ചുമതലയുള്ള പാലക്കാട് എസ്.പി പ്രതീഷ് കുമാര്‍ പുഴയില്‍ പരിശോധന നടത്തി. സംഭവം ആദ്യം പൊലിസില്‍ അറിയിച്ച യുവാവിനെയും യുവതിയേയും സ്റ്റേഷനില്‍ എത്തിച്ച് വിവരങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."