മരണമില്ലാത്ത ഓര്‍മകളില്‍ ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണം
ചെര്‍പ്പുളശ്ശേരി: ജിവിതത്തിലുടനീളം കാണിച്ച സൂക്ഷ്മതയും അര്‍ണബോധവുമാണ് കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ വിജയരഹസ്യമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍. അര്‍പിതമാകുന്ന ഉത്തരവാദിത്വങ്ങള്‍ സ്ഥലകാല പരിമിതികള്‍ നോക്കാതെ വിജയത്തിലെത്തിക്കും വരെ അക്ഷീണം പ്രയത്‌നിച്ചതിന്റെ പ്രതിഫലനമാണ് അദ്ദേഹം നേതൃത്വം കൊടുത്തിരുന്ന സ്ഥാപനങ്ങളുടേയും സ്ഥാനങ്ങളുടേയും വിജയം നമുക്ക് കാണിച്ചുതരുന്നതെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെര്‍പ്പുളശ്ശേരി മയ്യത്തുംകര സി.എം ഓഡിറ്റോറിയത്തില്‍ നടന്ന ബാപ്പുമുസ്‌ലിയാര്‍ അനുസ്മരണവും ദിക്‌റ് ദുആ മജ്‌ലിസുംഉദ്ഘാടനം ചെയ്യുകയായിരുന്നു ജമലുല്ലൈലി തങ്ങള്‍.
ഏറ്റെടുക്കുന്ന കാര്യങ്ങളുടെ പൂര്‍ത്തീകരണത്തിന് കാണിച്ചിരുന്ന ആര്‍ജ്ജവം ബാപ്പു മുസ്‌ലിയാരെ വ്യത്യസ്ഥനാക്കുന്നുവെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ആത്മീയരംഗത്തും ഭൗതിക രംഗത്തും ഉണ്ടായിട്ടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും നിലപാടുകളുടെയും ഫലമായി സമുദായത്തിനും സംഘടനക്കും വിലമതിക്കാനാകാത്ത നേട്ടങ്ങളുണ്ടാക്കിക്കൊടുത്തുവെന്ന് അദ്ദേഹം സ്മരിച്ചു. പ്രസിഡന്റ് സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. അഡ്വ.എന്‍ ശംസുദ്ധീന്‍ എം.എല്‍.എ, എസ്.കെ.ജെ.എം.സി.സി സെക്രട്ടറി എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കുടക് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.
ദിഖ്‌റ് ദുആ മജ്‌ലിസിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും സംസ്ഥാനജില്ലാ ഭാരവാഹികളായ ഇ.അലവി ഫൈസി കുളപ്പറമ്പ്, സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പൊട്ടച്ചറി അന്‍വരിയ കോളജ് പ്രിന്‍സിപ്പല്‍ സി.ടി യൂസഫ് മുസ്‌ലിയാര്‍, അഹമദ്കുട്ടി ഫൈസി അലനല്ലൂര്‍, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ, അബ്ദുല്‍ അസീസ് ഫൈസി കുറ്റിക്കോട്, അബുസ്വാലിഹ് അന്‍വരി ചളവറ, പി.കെ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ പള്ളിപ്പുറം, സയ്യിദ് ഹസന്‍ തങ്ങള്‍ കൊപ്പം, കെ. ആരിഫ് ഫൈസി തിരുവേഗപ്പുറ, കെ.സി അബൂബക്കര്‍ ദാരിമി, എന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, വി.എ.സി കുട്ടി ഹാജി പഴയ ലെക്കിടി, സാദാലിയാഖത്തലി ഖാന്‍ ഹാജി കല്ലടിക്കോട്, കെ. മുഹമ്മദ്കുട്ടി മാസ്റ്റര്‍ ഇരിമ്പാലശ്ശേരി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പാലക്കോട്, ഇ.വി ഖാജാ ദാരിമി തൂത, ചെര്‍പ്പുളശ്ശേരി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ.കെ.എ. അസീസ്, അബുദബി പാലക്കാട് ജില്ലാ സെക്രട്ടറി പി. നൗഫല്‍ പട്ടാമ്പി, സുപ്രഭാതം പാലക്കാട് ഡെസ്‌ക് ചീഫ് പി.വി.എസ് ശിഹാബ്, ബ്യൂറോ ചീഫ് ഫൈസല്‍ കോങ്ങാട് സംബന്ധിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതവും ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."