HOME
DETAILS

ആത്മീയ രാഷ്ട്രീയത്തിലൂടെ അധികാരമേറാന്‍

  
backup
January 06 2018 | 22:01 PM

aathmiya-rashtriyathiloode-adhikarameral

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവരാണ് തമിഴ്‌നാടിന്റെ ഇന്നിക്കാണുന്ന അവസ്ഥാന്തരങ്ങള്‍ക്ക് കാരണമെന്നത് നിസാരമല്ല. ദ്രാവിഡ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചുവടുറപ്പിക്കുന്നതിനു മുന്‍പുതന്നെ സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന അവസ്ഥയായിരുന്നു തമിഴ്‌നാട്ടില്‍. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് രണ്ടു ദശാബ്ദമായി സൂചന നല്‍കിപ്പോന്ന തമിഴ് മന്നന്‍ രജനീകാന്ത് പുതുവര്‍ഷത്തലേന്ന് ആ പ്രഖ്യാപനവും നടത്തി. 234 സീറ്റുകളില്‍ മത്സരിക്കുമെന്നും പാര്‍ട്ടിയുടെ പേര്, ചിഹ്നം തുടങ്ങിയവ പിന്നാലെയുണ്ടാകുമെന്നും രജനി പ്രഖ്യാപിച്ചത് അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താമെന്ന മോഹവുമായാണ്. കലഹിച്ചുതകരുന്ന അണ്ണാ ഡിഎംകെയുടെയും നാഥനുണ്ടെങ്കിലും നായകനില്ലാത്ത ഡിഎംകെയുടെയും അവസ്ഥ തമിഴ് ജനത കണ്ടുകൊണ്ടിരിക്കേയാണ് ജയലളിതയ്ക്കു പകരക്കാരന്‍, തലൈവിക്ക് പകരക്കാരന്‍ തലൈവരായി രജനിയുടെ വരവെന്നതും ശ്രദ്ധേയമാണ്.

 

എടുത്തുചാട്ടമോ


രജനിയും കമലഹാസനും മറ്റും രാഷ്ട്രീയത്തിലേക്ക് എടുത്തുചാടുകയാണെന്ന് വിലയിരുത്തലുകളുണ്ട്. എം.ജി രാമചന്ദ്രനും ജയലളിതയുമൊക്കെ ദീര്‍ഘകാലം പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും നേതൃപാടവം കൊണ്ട് തമിഴ്‌നാട്ടുകാരുടെ മനസില്‍ കുടിയേറിയവരുമാണ്. അതിനുശേഷമാണ് അവര്‍ രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തില്‍ കത്തിപ്പടര്‍ന്നത്. വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് പറയുന്ന രജനി, അതേതെന്ന് വ്യക്തമാക്കാന്‍ ഒരിക്കലും കൂട്ടാക്കിയിരുന്നില്ല. എന്നാല്‍, കോണ്‍ഗ്രസിനെയും ജയലളിതയെും ഡി.എം.കെയെയും തോല്‍പിക്കണമെന്ന് പല തെരഞ്ഞെടുപ്പുകളിലായി അദ്ദേഹം ആഹ്വാനം ചെയ്തിരുന്നത് ഓര്‍ക്കേണ്ടതുണ്ട്.


എം.ജി.രാമചന്ദ്രന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. 1953ല്‍ ഡി.എം.കെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ എം.ജി.ആര്‍ കോണ്‍ഗ്രസ് വിട്ട് ആ പാര്‍ട്ടിയില്‍ ചേരുകയും 1962ല്‍ എം.എല്‍.എ ആവുകയും ചെയ്തു. എന്നാല്‍, 10 വര്‍ഷമാകുമ്പോള്‍ അദ്ദേഹം കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞു. അങ്ങനെയാണ് എ.ഐ.എ.ഡി.എം.കെയുടെ ഉദയം. 1977ല്‍ അണ്ണാ ഡി.എം.കെ അധികാരം പിടിച്ചെടുക്കുമ്പോഴും അരങ്ങിലും അണിയറയിലും എം.ജി.ആര്‍ ഒരുപോലെ ശോഭിച്ചിരുന്നു. നല്ലതിനുവേണ്ടി പൊരുതുന്ന നായകനെന്ന പരിവേഷമാണ് എം.ജി.ആറിനെ രാഷ്ട്രീയത്തില്‍ ഏകാധിപതിയാക്കിയത്. 1987ല്‍ മരണം വരെ പത്തുവര്‍ഷം മുഖ്യമന്ത്രിയായിരുന്നു. 1987ല്‍ എം.ജി.ആര്‍ മരിക്കുമ്പോള്‍ 1982ല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരുന്ന ജയലളിത ആ പാര്‍ട്ടിയുടെ അമരത്തേക്കെത്തി. എം.ജി.ആറിന്റെ ഭാര്യ ജാനകി കുറച്ചുകാലം മുഖ്യമന്ത്രിയായിരുന്നെങ്കിലും ജയലളിതയുടെ പ്രഭാവം അവരെ ചരിത്രത്തിലേക്കൊതുക്കി.
1989ല്‍ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ സജ്ജമാക്കി 1991ല്‍ അധികാരത്തിലെത്തി. എം.ജി.ആറിനും ജയലളിതയ്ക്കുമൊക്കെ ഒരു പ്രഭാവമുണ്ടായിരുന്നു. താരപരിവേഷത്തിനപ്പുറമുള്ള ഈ പ്രഭാവമാണ് ഇരുവരെയും തമിഴരുടെ കാണപ്പെട്ട ദൈവമാക്കിയത്. ഇന്നിപ്പോള്‍ ആ പ്രഭാവം അവകാശപ്പെടാവുന്ന ഒരേയൊരാള്‍ രജനീകാന്ത് മാത്രമാണെന്നാണ് പൊതൂവേ കരുതപ്പെടുന്നത്. രജനി രാഷ്ട്രീയത്തിലേക്ക് എടുത്തുചാടുന്നത് സ്വന്തം ശക്തി മനസിലാക്കിയാണെന്നാണ് വിലയിരുത്തേണ്ടത്.

 

സിനിമാ-രാഷ്ട്രീയം


ഡി.എം.കെ സ്ഥാപകന്‍ സി.എന്‍.അണ്ണാദുരൈയും മുഖ്യമന്ത്രി ആയിരുന്ന എം.കരുണാനിധിയും സിനിമാ ബന്ധമുള്ളവരാണ്. ഇരുവരും നായകന്‍മാരെ ചിരഞ്ജീവികളാക്കുന്ന തട്ടുപൊളിപ്പന്‍ തിരക്കഥകള്‍ രചിച്ചാണ് തമിഴ് മക്കളുടെ മനം കവര്‍ന്നത്. ഡി.എം.കെയുടെ വളമായിരുന്നു സിനിമ. അതുപോലെ എന്‍.എസ്.കൃഷ്ണന്‍, എം.ആര്‍.രാധ തുടങ്ങിയവരും ഡി.എം.കെയെ ശക്തമായ നിലയിലെത്തിക്കാന്‍ അധ്വാനിച്ചവരുടെ കൂട്ടത്തില്‍പെട്ട അഭിനേതാക്കളാണ്.


എം.ജി.ആറിന്റെ സമകാലികനായിരുന്ന ശിവാജി ഗണേശന്‍ കോണ്‍ഗ്രസിലാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സ്വന്തം പാര്‍ട്ടിയുണ്ടാക്കി പൊളിഞ്ഞതോടെ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. വൈജയന്തിമാല കോണ്‍ഗ്രസ് എം.പിയായി ലോക്‌സഭയിലെത്തിയപ്പോള്‍ മറ്റ് നിരവധി അഭിനേതാക്കള്‍ രാഷ്ട്രീയത്തില്‍ ചുവടുവയ്ക്കുന്നതും ചുവടുറപ്പിയ്ക്കുന്നതും കണ്ടു. ആര്‍.ശരത്കുമാറും ടി.രാജേന്ദ്രനും രാഷ്ട്രീയപ്പാര്‍ട്ടികളുണ്ടാക്കി രംഗത്തിറങ്ങിയെങ്കിലും ശൈശവദശ പിന്നിട്ടിട്ടില്ല.


എന്നാല്‍, എ.വിജയകാന്തിന്റെ കഥ മറ്റൊന്നാണ്. പത്തു ശതമാനം വോട്ടുകള്‍ നേടി സാന്നിധ്യമറിയിച്ച അദ്ദേഹത്തിന്റെ ഡി.എം.ഡി.കെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം രുചിച്ചു. സംവിധായകനും നടനുമായ സീമാനുണ്ടാക്കിയ പാര്‍ട്ടിയാണ് നാം തമിഴര്‍ കക്ഷി. രാഷ്ട്രീയങ്കത്തിനിറങ്ങാന്‍ തുനിഞ്ഞ വിശാല്‍ കൃഷ്ണ, രാഷ്ട്രീയ സ്വപ്നം താലോലിക്കുന്ന വിജയ് എന്നിവരും തമിഴ് സിനിമാ-രാഷ്ട്രീയ ബന്ധത്തിന് തെളിവുകളാണ്.

 

രജനിയുടെ ശക്തി


സ്വന്തം അണികളാണ് രജനികാന്തിന്റെ ശക്തി. ഒരു രാഷ്ട്രീയക്കാരനെയും നേതാവിനെയും താന്‍ കുറ്റം പറയില്ലെന്ന് പറയുന്ന രജനിയെ അവര്‍ ഇഷ്ടപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി തമിഴ്‌നാട് വികസനമില്ലാതെ തകരുകയാണെന്ന് രജനി ചൂണ്ടിക്കാട്ടുമ്പോള്‍ ജയലളിതയുടെ ഭരണത്തില്‍ അദ്ദേഹത്തിന് വലിയ പരാതികളില്ലായിരുന്നു എന്നുവേണം അനുമാനിക്കാന്‍. നാടിന്റെയും തമിഴ് മക്കളുടെയും ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് രജനി പറയുമ്പോള്‍ തിരശീലയില്‍ മിന്നിമറയുന്ന നായകനെ നേരിന്റെ വെളിച്ചത്തില്‍ അവര്‍ കാണുകയാണ്. അധികാരമാണ് വേണ്ടിയിരുന്നതെങ്കില്‍ 1996ല്‍ 45ാം വയസില്‍ തനിക്കാകാമായിരുന്നെന്ന് രജനി തുറന്നടിക്കുന്നു. വാഗ്ദാനം നിറവേറ്റാനാവുന്നില്ലെങ്കില്‍ അധികാരത്തിലേറി മൂന്നുവര്‍ഷത്തിനപ്പുറം തുടരരുതെന്നും രജനി പറയുന്നു. ജാതിയും മതവുമില്ലാത്ത ആത്മീയ രാഷ്ട്രീയം എന്ന പുതിയ പദപ്രയോഗത്തിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ നയരേഖ വെളിപ്പെടുത്തിയത്.
നിരീശ്വരവാദത്തിലോ യുക്തിവാദത്തിലോ ഒളിച്ച് രാഷ്ട്രീയം കളിച്ച ദ്രാവിഡ പാര്‍ട്ടികള്‍ക്കുള്ള മുന്നറിയിപ്പായാണ് ആത്മീയ രാഷ്ട്രീയത്തെ രാഷ്ട്രീയ ചിന്തകര്‍ വിലയിരുത്തുന്നത്. ബി.ജെ.പിയുമായി അടുക്കാനുള്ള നീക്കമാണിതെന്ന തരത്തിലുള്ള ആരോപണങ്ങളുമുണ്ട്. എന്നാല്‍ രജനിക്ക് ബി.ജെ.പിയെയല്ല, ബി.ജെ.പിക്ക് രജനിയെയാണ് ആവശ്യമെന്നാണ് അതിനുള്ള മറുപടി. ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരേ ദ്രാവിഡ സംസ്ഥാനത്ത് രജനിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന ചോദ്യവുമുണ്ട്. അതുതന്നെയാണ് രജനിപ്പാര്‍ട്ടിയുടെ ഭാവിയും.

 

മറ്റുപാര്‍ട്ടികള്‍ക്ക് ഭീഷണി


രജനീകാന്തിന്റെ പാര്‍ട്ടി തമിഴ്‌നാട്ടില്‍ ഇനിയും ചുവടുറപ്പിക്കാനാകാത്ത മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ഭീഷണിയാണ്. മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പെട്ടവരായിരിക്കും രജനിയുടെ പാര്‍ട്ടിയുടെ അമരത്തും അണിയറയിലും ഉണ്ടാവുക. അതില്‍ ബി.ജെ.പിക്കാരും കോണ്‍ഗ്രസുകാരും ഡി.എം.കെ-എ.ഐ.ഡി.എം.കെ വിഭാഗങ്ങളില്‍ പെട്ടവരുമുണ്ടാകും. തെരഞ്ഞെടുപ്പുകളില്‍ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളുമായുണ്ടാക്കുന്ന സഖ്യമായിരിക്കും രജനിയുടെ വിജയ-പരാജയങ്ങള്‍ക്ക് മാനദണ്ഡമായി വിലയിരുത്തപ്പെടുന്നത്.
അതുപോലെ ഗുജറാത്തില്‍ രാഹുല്‍ ചെയ്തതുപോലെ മൃദു ഹിന്ദു സമീപനം രജനിയുടെ മുഖമുദ്രയും തമിഴ്‌നാടിന്റെ സംസ്‌കാരവുമാണ്. എങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടി നിലനിര്‍ത്തിക്കൊണ്ടുപോവുക ശ്രമകരമാണ്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി പ്രജാ രാജ്യമെന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി പടയ്‌ക്കൊരുങ്ങിയെങ്കിലും മൂന്നു വര്‍ഷത്തിനിപ്പുറം അത് കോണ്‍ഗ്രസില്‍ ലയിക്കുന്നതാണ് കണ്ടത്.

 

രജനിയുടെ രാഷ്ട്രീയ ശ്രമം


1996ലാണ് രജനി രാഷ്ട്രീയത്തിലേക്ക് നീങ്ങിത്തുടങ്ങിയത്. തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിച്ചാല്‍ താന്‍ പിന്തുണയ്ക്കാമെന്ന് രജനി വാഗ്ദാനം നല്‍കിയെങ്കിലും അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് അത് അത്ര താല്‍പര്യമുണ്ടാക്കിയ വിഷയമല്ലായിരുന്നു.
ജയലളിതയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് ജി.കെ മൂപ്പനാര്‍ തമിഴ്മാനില കോണ്‍ഗ്രസ് ഉണ്ടാക്കി ഡി.എം.കെയ്‌ക്കൊപ്പം ചേര്‍ന്നപ്പോള്‍ രജനികാന്ത് പിന്തുണ നല്‍കുകയും ജയലളിത അധികാരത്തിലെത്തിയാല്‍ തമിഴ്‌നാടിനെ ദൈവത്തിനുപോലും രക്ഷിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. ഇത് ജയലളിതയുടെ തോല്‍വിക്ക് കാരണമായെന്നു വാദമുണ്ട്. എന്നാല്‍ ജയലളിതയുടെ തോല്‍വി മുതലെടുത്ത് രാഷ്ട്രീയ രംഗപ്രവേശനത്തിന് രജനിക്കായില്ല.


അന്നു നഷ്ടമായ ആ അവസരമാണ് ഇന്ന് ജയലളിതയുടെ ശൂന്യതയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതുന്നവരുണ്ട്. 1998ലും ഡി.എം.കെയ്‌ക്കൊപ്പം നിന്ന് രജനി, ജയലളിതയെ എതിര്‍ത്തെങ്കിലും ജയലളിത ജയിച്ചു. ഇതോടെ ജനപിന്തുണയാര്‍ജിക്കാന്‍ തീരുമാനിച്ച രജനി 2002ല്‍ ഒരു ജനകീയപോരാട്ടത്തിന് ഇറങ്ങുന്നതും കണ്ടു.
കാവേരിജലം വിട്ടുതരണമെന്നും നദീസംയോജനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് 9 മണിക്കൂര്‍ നിരാഹാരമിരുന്നത് തമിഴ് ജനതയെ ആവേശം കൊള്ളിച്ചു. 2004ല്‍ നദീസംയോജനം തെരഞ്ഞെടുപ്പ് വാഗ്ദാനമായി എന്‍.ഡി.എ കൊണ്ടുവന്നപ്പോള്‍ വാജ്‌പേയി സര്‍ക്കാരിന് രജനി പിന്തുണ പ്രഖ്യാപിച്ചു. ഈ സംഭവമാണ് രജനി-ബി.ജെ.പി ബന്ധമെന്ന പേരില്‍ ഇപ്പോള്‍ പുറത്തുവരുന്ന വാദം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago