മുഖ്യമന്ത്രിയും ധനമന്ത്രിയും സര്‍ക്കാരിനെ പാപ്പരാക്കി: എം.എം ഹസന്‍
പാലക്കാട്: മുഖ്യമന്ത്രിയും ധനമന്ത്രിയും ചേര്‍ന്ന് സര്‍ക്കാരിനെ പാപ്പരാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ഒരു വര്‍ഷത്തെ ഭരണം കൊണ്ട് പിണറായി സര്‍ക്കാര്‍ കേരളത്തെ ഭരിച്ചു മുടിച്ചു. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായി. കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസന്‍. വരവ് നോക്കാതെ ചെലവ് നടത്തുന്ന ധനമന്ത്രി തോമസ് ഐസക് ദയനീയമായി പരാജയപ്പെട്ടതാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കേരളത്തിന്റെ ധനസ്ഥിതി ജനങ്ങളുടെ മുന്നില്‍ നിന്നും മറച്ചുവച്ച ധനമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം.
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം സംസ്ഥാനത്തെ മുഴുവന്‍ പെന്‍ഷന്‍കാരെയും ആശങ്കയിലാക്കുന്നതാണ്. സര്‍വിസ് പെന്‍ഷന്‍കാരുടെ വിഷയത്തിലും സര്‍ക്കാര്‍ കൈവയ്ക്കുമോ എന്ന് കണ്ടറിയണം - ഹസന്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അയത്തില്‍ തങ്കപ്പന്‍ അധ്യക്ഷനായി. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി, കെ. പി.എസ്.ടി.എ പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍, എന്‍.കെ ബെന്നി, കെ.ജി.ഒ.യു ജനറല്‍ സെക്രട്ടറി ഇ.എം ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."