ടെലികോം രംഗത്ത് മാറ്റത്തിന് വഴിയൊരുക്കാന്‍ ജിസാറ്റ്-11 ഉപഗ്രഹം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഐ.എസ്.ആര്‍.ഒ വന്‍ഉപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ്- 11 എന്ന ഉപഗ്രഹമാണ് ഐ.എസ്.ആര്‍.ഒ തയാറാക്കിയിരിക്കുന്നത്. രാജ്യം ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്.
ഇന്ത്യയിലെ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിവയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായുള്ള ജിസാറ്റ്-11 വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ ഗ്രാമീണ മേഖലയെ ഡിജിറ്റല്‍വത്കരിക്കുകയെന്നതും ലക്ഷ്യമാണ്.
ഫ്രഞ്ച് എരിയന്‍-5 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. നിര്‍മാണം പൂര്‍ത്തിയായ ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഉപഗ്രഹം എന്ന് വിക്ഷേപിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.
500 കോടി രൂപ ചിലവില്‍ നിര്‍മിച്ചതാണ് ഉപഹ്രം. ഗ്രാമപഞ്ചായത്തുകള്‍, താലൂക്കുകള്‍, സുരക്ഷാ സേനകള്‍ എന്നിവക്കായുള്ള ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുള്ള കണക്റ്റിവിറ്റിയാണ് ഇതുവഴിയുണ്ടാകുകയെന്ന് ഐ.എസ്.ആര്‍.ഒ പറയുന്നു. 30 ക്ലാസിക്കല്‍ ഓര്‍ബിറ്റിങ് ഉപഗ്രഹങ്ങളെ പോലെയാണ് ഈ ഉപഗ്രഹവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."