HOME
DETAILS
MAL
വാദ്യ പെരുമയുടെ പെരിങ്ങോട് സ്കൂള്‍
backup
January 07 2018 | 01:01 AM
തൃശൂര്‍: പഞ്ചവാദ്യപെരുമയുടെ നാല്പത്തൊന്ന് വര്‍ഷങ്ങള്‍. അതില്‍ മുപ്പത്തിയെട്ട് തവണ കേരള കലോത്സവത്തില്‍ വിജയികള്‍. ഇത്തവണ എ ഗ്രേഡ്. എങ്കിലും സ്ഥാനങ്ങളില്ലെങ്കിലും ഒന്നാം സ്ഥാനമെന്ന് തന്നെ കണ്ടു നിന്നവര്‍. 12 വയസുള്ള ഭഗസത് മദ്ദളം കൊണ്ട് വേദിയെ കോരി തരിപ്പിച്ചു. പാലക്കാടിന്റെ സ്വര്ണത്തൂവലെന്നതിനുപരി പെരിങ്ങോടെന്ന സ്വര്ണപക്ഷിയുടെ ചിറകില്‍ ഒരു തൂവല്‍ കൂടി. മണികണ്ടന്, ചന്ദ്രന്, ഉണ്ണിമോന്, മുരളി, രാധാകൃഷ്ണന് ഇവര്‍ അഞ്ചുവാദ്യങ്ങളിലെ അഞ്ച് ആശാന്മാരാണ് പെരിങ്ങോട് സ്കൂളിനുള്ളത്. ഇവരെല്ലാം തന്നെ പൂര്വ്വവിദ്യാര്ഥികളാണ്. ടി.ആര് നിഥിന് (തിമില), ആദിത്യന് (ഇടക്ക), അനന്ദു (തിമില), എ.വി അരുണ്‍ (താളം), വിഗ്നേഷ് (താളം), ഭഗവത് (മദ്ദളം) അശ്വിന് (കൊമ്പ്) ഇവരാണ് ഇത്തവണ പെരിങ്ങോട് സ്കൂളിന്റെ പഞ്ചവാദ്യപെരുമയെ നിലനിര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."