HOME
DETAILS
MAL
ഇ അഹമ്മദിന് തൃക്കരിപ്പൂര്‍ പ്രിയപ്പെട്ട ദേശം
backup
February 01 2017 | 23:02 PM
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരെന്ന് കേള്‍ക്കുമ്പോള്‍ ഇ അഹമ്മദിന് ആയിരം നാക്കാണ്. തൃക്കരിപ്പൂരിലെ പഴയ ചരിത്രങ്ങളും പഴയ ലീഗ് പ്രവര്‍ത്തകരെയും പേരെടുത്തു പറയും. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ നിന്നു കാസര്‍കോട് ജില്ല രൂപീകരണ സമയത്ത് തൃക്കരിപ്പൂരിനെ കണ്ണൂര്‍ ജില്ലയുടെ ഭാഗമാക്കാന്‍ അദ്ദേഹം ഏറെ പരിശ്രമിച്ചകാര്യവും പഴമക്കാര്‍ പറയും. തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളിലെ എല്ലാ ഉള്‍ഗ്രാമങ്ങളെ കുറിച്ചും നന്നായി അറിയാമായിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തൃക്കരിപ്പൂരില്‍ സംഘടിപ്പിച്ച തലമുറ സംഗമത്തില്‍ പങ്കെടുക്കാനും അദ്ദേഹമെത്തിയിരുന്നു. ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്റെ മകന്റെ വിവാഹ ചടങ്ങിലാണ് അവസാനമായി ഇ അഹമ്മദ് തൃക്കരിപ്പൂരിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."