HOME
DETAILS

പ്രതിഭാ ബാങ്ക് രൂപീകരിക്കണം: സ്പീക്കര്‍

  
backup
January 07 2018 | 01:01 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ad%e0%b4%be-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b0%e0%b5%82%e0%b4%aa%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95


തൃശൂര്‍: ഓരോ കലോത്സവത്തിലേയും താരങ്ങള്‍ എവിടെയോ പോയി മറയുന്ന കാഴ്ചയാണ് കേരളത്തിലുള്ളതെന്നും ഇത് പരിഹരിക്കാന്‍ സര്‍ഗ പ്രതിഭാ ബാങ്കുകള്‍ സ്ഥാപിക്കണമെന്നും സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍. 58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ നീര്‍മാതളത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ഗ പ്രതിഭകളെ കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌ക്കാരിക പ്രതിരോധം ആവശ്യമായ സാഹചര്യത്തില്‍ കലാപരമായ ആവിഷ്‌ക്കാരത്തിന്റെ സമന്വയം വേണം.
ജാതിമതഭേദങ്ങള്‍ക്കതീതമാവുമ്പോഴാണ് കല സംസ്‌കൃതിയുടെയും കലര്‍പ്പിന്റെയും ഉത്സവമാകുന്നത്. അതുകൊണ്ട് കലകളെ പരിപോഷിപ്പിക്കാനുളള ഒട്ടേറെ മാതൃകകള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. സാംസ്‌കാരിക സമന്വയം സാധ്യമായ സമൂഹമെന്നതാണ് കേരളത്തെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
മിശ്രജീവിത്തിന്റേയും മിശ്രസംസ്‌കാരത്തിന്റേയും വൈവിധ്യങ്ങളെ ഉയര്‍ത്തി പിടിക്കുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. കലര്‍പ്പിന്റെ ഉത്സവമാണ് സംസ്‌കാരം.
ആ കലര്‍പ്പുകളെ, വൈവിധ്യങ്ങളെ ചേര്‍ത്ത് പിടിക്കുന്ന മനുഷ്യന്റെ പ്രഖ്യാപനമാണ് കലോത്സവങ്ങള്‍. കലയുടെ ഉത്സവം കലയുടെ മത്സരവും തമ്മിലുളള വൈരുദ്ധ്യം ഇല്ലാതാകുന്നു എന്നതാണ് ഈ കലോത്സവത്തെ വ്യത്യസ്തമാക്കുന്നതെന്നും സ്പീക്കര്‍ വ്യക്തമാക്കി.


ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്താത്തതില്‍ ശക്തമായ പ്രതിഷേധം


തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്താത്തതില്‍ ശക്തമായ പ്രതിഷേധം. മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
അവസാന നിമിഷമാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തില്ലെന്ന് അറിയിച്ചത്. മുഖ്യമന്ത്രി എത്തുമോ എന്ന കാര്യം ഉദ്ഘാടന ദിവസം രാവിലെ പോലും ജില്ലയിലെ മന്ത്രിമാര്‍ക്ക് ഉറപ്പിച്ചു പറയാനായിരുന്നില്ല. ഒടുവില്‍ അവസാന നിമിഷം ഔദ്യോഗിക പരിപാടിയെന്ന വിശദീകരണം വരികയായിരുന്നു. ഉദ്ഘാടന സമ്മേളനം തുടങ്ങിയതും വൈകിയായിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുഖ്യമന്ത്രി എത്താത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും,ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. കലോത്സവത്തിന് എത്താതെ പാര്‍ട്ടി സമ്മേളനത്തിന് പോയ മുഖ്യമന്ത്രി നടത്തുന്നത് പാര്‍ട്ടിയ്ക്ക് വേണ്ടിയുള്ള ഭരണമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
മുഖ്യമന്ത്രി ഏഷൃയിലെ ഏറ്റവുംവലിയകലോത്സവമായ സ്‌കൂള്‍ കലോത്സവത്തെയും,കലാപ്രതിഭകളേയും അപമാനിച്ചുവെന്ന് ബിജെ.പി സംസ്ഥാന സെക്രട്ടറി.അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ അറിയിച്ചു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago