പത്ത് പവന്‍ സ്വര്‍ണാഭരണവും പണവും നഷ്ടപ്പെട്ടു
ഫറോക്ക്: രാമനാട്ടുകര പുല്ലുംകുന്നില്‍ വീട് കുത്തിത്തുറന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. പുല്ലുംകുന്ന് ജുമാമസ്ജിദിനു സമീപം എള്ളാത്ത് പറമ്പ് മേലേ വീട്ടില്‍ മുഹമ്മദ് ഷായുടെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്നലെ പുലര്‍ച്ചെ ഒന്നിനും മൂന്നിനുമിടയിലാണ് മേഷണം നടന്നതെന്നാണ് കരുതുന്നത്. ഗള്‍ഫിലുള്ള ഗൃഹനാഥന്റെ ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനു പിറകിലെ തെങ്ങിലൂടെ ടെറസില്‍ കയറി മുകളിലെ വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്.
ചൂടു കാലമായതിനാല്‍ വീട്ടുകാര്‍ എല്ലാ മുറികളും തുറന്നിട്ടായിരുന്നു ഉറങ്ങിയിരുന്നത്. തലയിണക്കടിയില്‍ അഴിച്ചുവച്ച ആഭരണമുള്‍പ്പെടെ ശരീരത്തില്‍നിന്നു ഊരിയെടുക്കുകയും ചെയ്തിട്ടുണ്ട്. പത്തു പവന്‍ ആഭരണങ്ങളും അലമാരയില്‍ നിന്നു നാലായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. വീടുകളില്‍ മോഷണം നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ളവരാണ് മോഷ്ടാക്കളെന്നു സാഹചര്യ തെളിവുകളില്‍നിന്നു വ്യക്തമാകുന്നതായി പൊലിസ് പറഞ്ഞു. തമിഴ് മോഷണ സംഘമാണോ ഇതിനു പിന്നിലെന്ന സംശയവും പൊലിസിനുണ്ട്. ചെറുവണ്ണൂര്‍-നല്ലളം സി.ഐ ദിനേള കോറോത്ത്, ഫറോക്ക് എസ്.ഐ എ. രമേശ്കുമാര്‍ എന്നിവരെത്തി വിവരങ്ങള്‍ ശേഖരിച്ചു. കോഴിക്കോട്ടുനിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."