HOME
DETAILS

കോഴിക്കോടിനെ മനസറിഞ്ഞ് സ്‌നേഹിച്ച നേതാവ്

  
backup
February 01 2017 | 23:02 PM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%a8%e0%b4%b8%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%b8




കോഴിക്കോട്: ജന്മം കൊണ്ട് കണ്ണൂര്‍, കര്‍മമണ്ഡലം മലപ്പുറം. എന്നിട്ടും കോഴിക്കോട്ടുകാര്‍ ഇ. അഹമ്മദിനെ സ്‌നേഹിച്ചു, ഇ. അഹമ്മദ് കോഴിക്കോട്ടുകാരെയും. കാല്‍നൂറ്റാണ്ട് ലോക്‌സഭാംഗമായും ഒന്നര പതിറ്റാണ്ട് നിയമസഭാ ചരിത്രത്തിന്റെയും ഭാഗമായിരുന്ന ഇ. അഹമ്മദിന്റെ പേര് ഒരു തവണ മാത്രമേ കോഴിക്കോടിന്റെ പാര്‍ലമെന്ററി ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടുള്ളൂ. 1977ല്‍ കൊടുവള്ളിയില്‍ നിന്ന് നിയമസഭയിലേക്കുള്ള വിജയം. എന്നാല്‍ പാണക്കാട്ടെ കൊടപ്പനക്കല്‍ കഴിഞ്ഞാല്‍ ലീഗ് രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ കോഴിക്കോട്ടെ ബാഫഖി തങ്ങള്‍ സൗധത്തിലാണ്. നേതൃത്വത്തിന്റെ തലപ്പത്തിരുന്ന അഹമ്മദ് ഏറെക്കാലം ലീഗിന്റെ ചിന്തയും ശക്തിയുമായിരുന്നു. ലീഗിന്റെ ദേശീയ ശബ്ദമായി തിളങ്ങുന്ന അഹമ്മദ് കേരളത്തിലെത്തിയാല്‍ കോഴിക്കോട്ടുണ്ടാകും. മാനാഞ്ചിറയ്ക്കടുത്തുള്ള മലബാര്‍ പാലസ് ഹോട്ടലിലെ മുറിയില്‍. അദ്ദേഹത്തെ  കാണാന്‍ നിരവധി പേരാണ് അവിടെയെത്തുക. കേന്ദ്രമന്ത്രിയായിരുന്നപ്പോഴും എം.പിയായിരുന്നപ്പോഴും ഇതു തുടര്‍ന്നു.
 കെ.എം സീതി സാഹിബിന്റെ ശിഷ്യനായി ലീഗ് രാഷ്ട്രീയത്തിലെത്തിയ അഹമ്മദ് കോഴിക്കോട്ടെ ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്‌നേഹാദരത്തിനു പാത്രമായി. പഠനസമയത്ത് തന്നെ സി.എച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. പാര്‍ട്ടി പത്രമായ ചന്ദ്രികയില്‍ പത്രാധിപസമിതിയില്‍ അംഗമായിരിക്കെയാണ് കോഴിക്കോടുമായ ആത്മബന്ധം തുടങ്ങിയത്. എം.എസ്.എഫ് നേതാവായിരിക്കെ കോഴിക്കോട്ട് സജീവ സാന്നിധ്യമായി. ഇക്കാലത്ത് തെരഞ്ഞെടുപ്പു പൊതുയോഗങ്ങളില്‍ ഉള്‍പ്പെടെ നിറഞ്ഞുനിന്ന പ്രാസംഗികനായിരുന്നു അഹമ്മദ്. ഹജ്ജ് യാത്രക്കാരുടെ വിഷമങ്ങള്‍ക്കു പരിഹാരം കാണാനും ഇ. അഹമ്മദ് എക്കാലവും കോഴിക്കോട്ടുകാര്‍ക്കൊപ്പം മുന്നിലുണ്ടായിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ ഇപ്പോഴത്തെ മുഖം കേന്ദ്ര റെയില്‍വേ മന്ത്രിയായപ്പോഴുള്ള അദ്ദേഹത്തിന്റെ സംഭാവനയാണ്.
 അസുഖബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. എന്നാല്‍ വീണ്ടും തിരിച്ചുവന്നു. പൊതുയോഗങ്ങളില്‍ ആ ശബ്ദം വീണ്ടും മാറ്റൊലികൊണ്ടു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഈ വര്‍ഷം ആദ്യം പൊതുസമ്മേളനത്തില്‍ കോഴിക്കോട്ട് എത്തിയിരുന്നു.
റോഹിംഗ്യന്‍ ജനതയ്‌ക്കെതിരേ നടക്കുന്ന ക്രൂരമായ വംശീയ ഉന്മൂലനത്തിനെതിരേ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നിന് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ യുവജന സംഗമത്തിലാണ് ഇ. അഹമ്മദ് അവസാനമായി പങ്കെടുത്തത്. ഈ നേതാവിന്റെ നയതന്ത്രവും കഴിവും വിദേശരാജ്യങ്ങളില്‍ പോലും അംഗീകരിക്കപ്പെട്ടപ്പോള്‍ ആ വ്യക്തിത്വ വളര്‍ച്ചയ്ക്ക് കോഴിക്കോട് നല്‍കിയ സംഭാവന ഒട്ടും ചെറുതല്ല. അതിനാല്‍ കോഴിക്കോട്ടുകാര്‍ക്ക് ഇ. അഹമ്മദിനെ ഒരിക്കലും മറക്കാനും കഴിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago