'ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ലീഗ് ഇടതിനെ പിന്തുണയ്ക്കണം'
കോഴിക്കോട്: അതിരുകള്‍ വിട്ട് അഴിഞ്ഞാടുന്ന രാഷ്ട്രീയ ഫാസിസത്തെ നേരിടുന്നതില്‍ മുസ്ലിം ലീഗ് ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആര്.എസ്.എസ് സഹകാരികളായ കോണ്‍ഗ്രസ് നേതാക്കള്‍ ആരെന്ന് വെളിപ്പെടുത്താനുള്ള ആര്‍ജവം എ.കെ ആന്റണി കാണിക്കണം.
അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. എം.എ ജലീല്‍ പുനലൂര്‍, ഒ.പി.ഐ കോയ, സി.കെ കരീം, സക്കറിയ എളേറ്റില്‍, ഒ.പി റഷീദ്, പി.എം സണ്ണി, തമ്പാനൂര്‍ മോഹനന്, ഇ.സി മുഹമ്മദ്, ഭാര്ഗവന് നാടാര്‍ സംസാരിച്ചു.
എന്‍.എസ്.സി ഏഴാം സ്ഥാപക ദിനാചരണവും രാജ്യരക്ഷാ സായാഹ്നവും ഇന്നു മൂന്നിനു കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. സി.പി.ഐ കേന്ദ്ര കമ്മിറ്റിയംഗം പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. സി.കെ നാണു എം.എല്‍.എ, ഉഴവൂര്‍ വിജയന്, കാരാട്ട് റസാഖ് എം.എല്‍.എ, പി.വി അന്‍വര്‍ എം.എല്‍.എ, വി. അബ്ദുറഹ്മാന് എം.എല്‍.എ സംബന്ധിക്കും. സംവിധായകന് ജോയ് മാത്യുവിന്റെ 'രാജ്യത്തിനായി ഹൃദയം നല്കിയവര്' ഡോക്യുമെന്ററിയുടെ പ്രകാശനം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതാവ് ഉണ്ണികൃഷ്ണന് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."