കൃത്യസമയത്ത് ഇഖാമ പുതുക്കിയില്ലെങ്കില്‍ പിഴയും ശിക്ഷയും ആദ്യതവണ 500 റിയാല്‍ പിഴ
ജിദ്ദ: ഇഖാമ പുതുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ പിഴയും മറ്റു ശിക്ഷകളും അനുഭവിക്കേണ്ടി വരും. സ്‌പോണ്‍സര്‍ തൊഴിലാളികളുടെ ഇഖാമ കൃത്യമായി പുതുക്കി നല്‍കേണ്ടതാണ്. കാലാവധി കഴിയുന്നതിന് മൂന്ന് ദിവസം മുന്‍പ് പുതുക്കിയില്ലെങ്കില്‍ 500 റിയാല്‍ പിഴ നല്‍കണം.
വീണ്ടും വീഴ്ച വരുത്തിയാല്‍ ഇത് 1000 റിയാലായി ഉയരും. മൂന്നാം വട്ടവും വീഴ്ച വരുത്തിയാല്‍ പ്രവാസി തൊഴിലാളിയെ നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. അനധികൃത തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേയും നടപടിയുണ്ടാകും.
ഇവര്‍ക്ക് 25,000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷം നിയമനിരോധനവും ഏര്‍പ്പെടുത്തും.
കമ്പനി മാനേജര്‍ പ്രവാസിയാണെങ്കില്‍ അയാളെ നാടുകടത്താനും വ്യവസ്ഥയുണ്ട്. ഇത് ആവര്‍ത്തിച്ചാല്‍ പിഴ 50000 ആകും. രണ്ടുവര്‍ഷം നിയമന നിരോധനവും ഏര്‍പ്പെടുത്തും. മാനേജര്‍ക്ക് ആറ് മാസം തടവുമുണ്ടാകുമെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."