എയര്‍ ഇന്ത്യയുടെ കടം നരേന്ദ്ര മോദി വീട്ടി ന്യൂഡല്‍ഹി:മോദി എയര്‍ ഇന്ത്യയുടെ കടം വീട്ടിയെന്ന് റിപ്പോര്‍ട്ട്.
നരേന്ദ്രമോദി നടത്തിയ വിദേശപര്യടനങ്ങളില്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുണ്ടായിരുന്ന 119.70 കോടി രൂപ നല്‍കിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ജനുവരി 30ന് പ്രസിദ്ധീകരിക്കുകയായിരുന്നു.
ജപ്പാന്‍, ലാവോസ്, മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ, ഉസ്‌ബെക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് മോദി നടത്തിയ പര്യടനങ്ങളുടെ മുഴുവന്‍ ചെലവുകളുടെ വിവരങ്ങളും സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
എട്ട് വിദേശയാത്രകളുടെ ചെലവ് എയര്‍ഇന്ത്യയ്ക്ക് നല്‍കാനുണ്ടെന്നും ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണെന്നും നല്‍കിയിരുന്നു. തുടര്‍ന്ന് റിട്ട.നാവികസേനാ ഉദ്യോഗസ്ഥന്‍ ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്.
നികുതിദായകരുടെ പണം ഉള്‍പ്പെടുന്നതിനാല്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് അപേക്ഷനല്‍കിയതെന്ന് ബത്ര പറഞ്ഞിരുന്നു.
2014 മേയില്‍ അധികാരത്തിലേറി അധികനാള്‍ കഴിയും മുന്‍പേ തന്നെ മോദി വിദേശയാത്രകള്‍ ആരംഭിച്ചിരുന്നു. ഒരു വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത്18 രാഷ്ട്രങ്ങളായിരുന്നു. 2014-15 കാലഘട്ടത്തില്‍ മോദി സര്‍ക്കാര്‍ വിദേശ പര്യടനങ്ങള്‍ക്കായി ചെലവഴിച്ചത് 510 കോടിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."