HOME
DETAILS
MAL
18 ലക്ഷത്തിലധികം പേര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്
backup
February 02 2017 | 04:02 AM
ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കിയ ശേഷം ബാങ്ക് അക്കൗണ്ടുകളില്‍ സംശയകരമായ രീതിയില്‍ പണം നിക്ഷേപിച്ചതിന് 18 ലക്ഷത്തിലധികം പേര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടിസ്. അഞ്ച് ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചവര്‍ക്ക് അടക്കം ഇ മെയിലിലൂടെയും എസ്.എം.എസായുമാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
ഓപ്പറേഷന് ക്ലീന്‍ മണി എന്ന് പേരിട്ട ആദായ നികുതി വകുപ്പിന്റെ നടപടിയുടെ ഭാഗമായാണിത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ മറുപടി10 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് നിര്‍ദേശം. ഇല്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടിസില്‍ പറയുന്നുണ്ട്. രണ്ട് ലക്ഷത്തിലധികം രൂപ നിക്ഷേപിച്ച ഒരുകോടിയലധികം അക്കൗണ്ടുകളുണ്ടെന്നാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുള്ള വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."